കാഞ്ഞിരപ്പള്ളി: മലയോര മേഖലയിലെ ആരോഗ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന തിനായി 100 പേരടങ്ങുന്ന വിദ്യാർഥി സേനയെ സാന്തോം കോളേജിൽ രൂപികരിച്ചു. ലോ ക ക്ഷയദിനചരണത്തിന്റെ ഭാഗമായി കോളേജിൽ നടത്തിയ യോഗത്തിൽ പ്രിൻസിപ്പൽ വർഗ്ഗീസ് കൊച്ചുകുന്നേൽ സേനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

ആരോഗ്യ പ്രവർത്തകരെ സഹായിക്കുക, ബോധവത്കരണ പരിപാടികൾ സംഘടിപ്പി ക്കുക, അശരണരായ ടി.ബി, ക്യാൻസർ രോഗികളെ സഹായിക്കുക, വീടുകളിൽ ഒറ്റ യ്ക്ക് കഴിയുന്ന രോഗികളെ സാഹായിക്കുക എന്നിവയാണ് സേനയുടെ പ്രവർത്തനം. ജനറൽ ആശുപത്രിയിലെ ഡോക്ടർ മനു എം.എസ് ക്ഷയരോഗ ബോധവത്കരണ ക്ലാസ് നടത്തി.യോഗത്തിൽ ഡോ. അഗസ്റ്റിൻ തോമസ്, ജോസ് കൊട്ടാരം, സെബാസ്റ്റിയൻ ഇലവുങ്കൽ, ആന്റണി മാർട്ടിൻ, ബിനു ഷോയി തുടങ്ങിയവർ പ്രസംഗിച്ചു.

റ്റീം റിപ്പോര്‍ട്ടേസ് കാഞ്ഞിരപ്പള്ളി….