ഈരാറ്റുപേട്ട : ‘നമ്മൾ ഈരാറ്റുപേട്ടക്കാർ’ ഫെയ്സ്‌ബുക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തിയ അരങ്ങ് 2018 പരിപാടി വഴി സമാഹരിച്ച തുക ഉപയോഗിച്ച് ഗവ. ആശുപ ത്രിക്ക് 15 കട്ടിലുകൾ കൈമാറി. പി.സി.ജോർജ് എംഎൽഎ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എച്ച്.ഹസീബ്, വി.കെ.കബീർ, കൗൺസിലർ ബൾക്കീ സ് നവാസ്, കെ.എം.ബഷീർ, എം.എച്ച്.ഷെനീർ, സൈനില്ല മന്തയിൽ, വി.സി.മഹ്റൂ‌ ഫ്, ആശുപത്രി അധികൃതർ എന്നിവരുടെ സാന്നിധ്യത്തിലാണു കട്ടിലുകൾ കൈമാറി യത്.

‘നമ്മൾ ഈരാറ്റുപേട്ടക്കാർ’ കൂട്ടായ്മയുടെ പ്രതിനിധികളായി കൺവീനർ ഹക്കീം പുതുപ്പറമ്പിൽ, ബാസിത്ത് അൻ‌സാരി കൊല്ലംപറമ്പിൽ, ഖാദർ മണക്കാട്ട്, ഷെഫീഖ് കേര, റെഫീഖ് കോട്ടയം, മുജീബ് റഹ്മാൻ, സമദ് കോട്ടയം, വി.എം.ജാമിർ എന്നിവർ പങ്കെടുത്തു.

റ്റീം റിപ്പോര്‍ട്ടേസ് ഈരാറ്റുപേട്ട….