കോരുത്തോട് സെന്റ് ജോര്‍ജ്ജ് പബ്ലിക്ക് സ്‌കൂളിന് ഈ വര്‍ഷവും 100 മേനി വിജയം. 8 കുട്ടികളില്‍ 2 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാന ത്തിന് മുകളിലും ആറു പേര്‍ ഡിസ്റ്റിങ്ങ്ഷനോടു കൂടിയും പാസായി. നിര ന്തരമായ പരിശീലനവും നിലവാരം പുലര്‍ത്തുന്ന അധ്യാപനവുമാണ് നൂറു ശതമാനം വിജയം നേടുവാന്‍ സഹായിച്ചത്.

മലയോര മേഖലയി ലെ കര്‍ഷകരുടെ മക്കള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കുകയും മികച്ച നിലവാരത്തില്‍ എത്തിക്കുകയും ചെയ്യുന്ന കോരു ത്തോട് പഞ്ചായത്തിലെ ഏക പബ്ലിക്ക് സ്‌കൂളാണ് സെന്റ് ജോര്‍ജ്ജ് പബ്ലിക്ക് സ്‌കൂള്‍ .ഭാവിയില്‍ കോരുത്തോടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് ചിറകേ ക്കുവാന്‍ ഈ വിജയം മുതല്‍കൂട്ടാകുമെന്നതില്‍ സംശയമില്ല. ഉന്നത വിജയത്തിനായി പ്രവര്‍ത്തിച്ച അധ്യാപകര്‍ക്കും നന്നായി പംിച്ച വിദ്യാര്‍ത്ഥികള്‍ക്കും അവരെ കരുതലോടെ പറഞ്ഞയച്ച മാതാപിതാ ക്കള്‍ക്കും സ്‌കൂള്‍ മാനേജര്‍ ഫാദര്‍: മാത്യു പനച്ചിക്കലും, പ്രിന്‍സിപ്പല്‍ ഫാദര്‍: തോമസ് കണ്ടപ്ലാക്കലും അഭിനന്ദനങ്ങള്‍ അറിയിച്ചു.