അര്‍ബുദമടക്കമുള്ള രോഗങ്ങള്‍ മൂലം ഒരു കുടുംബം നരകയാതനയില്‍.കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശി സനലും കുടുംബവുമാണ് രോഗങ്ങള്‍ മൂലം വലയുന്നത്.വാടക വീ ട്ടില്‍ ദുരിതജീവിതം നയിക്കുന്ന ഇവര്‍ സന്മനസ്സുള്ളവര്‍ സഹായിക്കുമെന്ന പ്രതീക്ഷയി ലാണ്.

സനലിന്റെ ഭാര്യ ഷൈലക്ക് ഗര്‍ഭപാത്രത്തില്‍ മുഴ രൂപപ്പെട്ട് ഓപ്പറേഷനായി തയ്യാറാ ക്കുമ്പോഴാണ് ഭര്‍ത്താവ് സനലിന് അര്‍ബുദം പിടിപ്പെട്ടെന്ന വിവരം പരിശോധനയില്‍ കണ്ടെത്തിയത്.ഇതോടെ ഭാര്യയുടെ ചികില്‍സയും നിലച്ചു.വയറ്റിലെ മുഴയുമായി ഭര്‍ ത്താവിന്റെ ചികില്‍സയ്ക്കായി ഓടി നടക്കുകയാണ് സനലിന്റെ ഭാര്യ.കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശി സനലും കുടുംബവുമാണ് ദുരിതജീവിതം നയിക്കുന്നത്.വാടക വീട്ടി ല്‍ കഴിയുന്ന ഈ കുടുംബം കാരുണ്യമതികളുടെ സഹായത്തിനായി കൈ നീട്ടുകയാണ്. 

രണ്ട് മക്കളും ഭാര്യയും,അമ്മയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ എക ആശ്രയമായിരു ന്നു സനല്‍.സനല്‍ ക്യാന്‍സര്‍ രോഗബാധിതനാണെന്ന് വിവരം ഈ കുടുംബത്തിന്റെ പ്ര തീക്ഷയാണ് തകര്‍ത്തത്.രണ്ട് മക്കളില്‍ മൂത്ത കുട്ടിക്ക് അസ്ഥി പൊടിയുന്ന രോഗം. ഭാര്യ യുടെ ഗര്‍ഭപാത്രത്തില്‍ രൂപപ്പെട്ട മുഴ.ഇത് നീക്കം ചെയ്യാന്‍ തയ്യാറെടുക്കുമ്പോഴാണ് സന ലിനെ ക്യാന്‍സര്‍ പിടികൂടിയത്.ഇതോടെ വേദന കടിച്ചമര്‍ത്തി ഭര്‍ത്താവിന്റെ ചികില്‍ സയ്ക്കായി ഓടി നടക്കുകയാണ് ഭാര്യ.ഒരുഘട്ടത്തില്‍ എല്ലാവരും ഒരുമിച്ച് ആത്മഹത്യ യെ കുറിച്ച് പോലും ചിന്തിച്ചിരുന്നതായി സനലിന്റെ ഭാര്യ പറഞ്ഞു. നാട്ടുകാരുടെ സ ഹകരണ മനോഭാവം കണ്ട് ജീവിക്കാന്‍ തീരുമാനിച്ചു.

സനലിന്റെ അമ്മയും ക്യാന്‍സര്‍ രോഗ ബാധയായി ചികില്‍സയിലാണ്.സനലിന് സ്വന്ത മെന്ന് പറയാന്‍ ഒരു സഹോദരന്‍ മാത്രമാണ്..ആ കുടുംബത്തെയും ക്യാന്‍സര്‍ പിടി കൂ ടിയിരിക്കുകയാണ്.സഹോദരന്റെ മൂത്ത കുട്ടി ക്യാന്‍സര്‍ രോഗം ബാധിച്ച് മരിച്ചിരുന്നു .മൂന്നാമത് ഉണ്ടായ കുട്ടിയുടെ കരളിനെയും ക്യാന്‍സര്‍ പിടികൂടി.കരളിനെ ബാധിച്ച രോ ഗം ഭേദമാക്കുവാന്‍ ഈ കുട്ടിയുടെ അമ്മ കരള്‍ പകുത്ത് നല്‍കി.

ഇങ്ങനെ മാരക രോഗത്തോട് പടവെട്ടുകയാണ് ഒരു കുടുംബം.ഈ കുടുംബത്തെ സഹാ യിക്കാന്‍ ആഗ്രഹിക്കുന്നവര്‍.കാത്തലിക് സിറിയന്‍ ബാങ്കിന്റെ കാഞ്ഞിരപ്പള്ളി ശാഖയി ലെ 024907110573190001 എന്ന നമ്പറില്‍ IFSC CSBK0000249 ലേക്ക് സഹായങ്ങള്‍ നല്‍കാവുന്നതാണ്.

LEAVE A REPLY