എലിക്കുളം:ഹരിതകേരളം മിഷന്റെ ഭാഗമായി മീനച്ചിലാര്‍-മീന്തലാര്‍-കൊടൂരാര്‍ പദ്ധ തിയുടെ കോഓര്‍ഡിനേറ്റര്‍ അഡ്വ. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച എ ലിക്കുളം കാപ്പുകയം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പൊന്നൊഴുകുംതോട് പുന രുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി.ഗ്രാമപഞ്ചായത്തംഗം മാത്യൂസ് പെരുമന ങ്ങാട്ടിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.പി. സുമംഗലാദേവി യോഗം ഉദ്ഘാടനം ചെയ്തു.പൊന്നൊഴുകുംതോടിനെ ഭാവി തലമുറയ്ക്കായി കൈമാറുമെന്ന് ഉറപ്പിക്കുന്ന പ്രതിജ്ഞ ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍  ചൊല്ലിക്കൊടുത്തു.പൊന്നൊഴുകും തോട് അടിസ്ഥാനമാക്കി എലിക്കുളം പഞ്ചായത്തിലെ കാരക്കുളം കാപ്പുകയം ഭാഗത്ത് നി ലനില്‍ക്കുന്ന നെല്‍കൃഷി പരിപോഷിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ജില്ലാപഞ്ചായത്തി ന്റെ ഭാഗത്തുനിന്ന് നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.പ്രദേശത്തുണ്ടാകുന്ന നെല്ല് സം സ്‌കരിച്ച് എലിക്കുളം റൈസ് എന്ന പേരില്‍ അരിയും അരിപ്പൊടി അടക്കമുള്ള ഉപോ ത്പ്പന്നങ്ങളും വിപണിയിലെത്തിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.പി. സുമംഗ ലാദേവി അറിയിച്ചു.ഇതിന് വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കും.

ഹരിതകേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ പി. രമേഷ് പദ്ധതിയുടെ ഭാഗമായി തേന്‍വരിക്ക പ്ലാവിന്‍തൈ നട്ടു. കൃഷി അസിസ്റ്റന്റ് എം. റെജിമോന്‍, ടി.വി. സോണി, ജോസ് ടോം, ജസ്റ്റിന്‍ ജോര്‍ജ്, വി.എസ്. സെബാസ്റ്റ്യന്‍ വെച്ചൂര്‍ ഹരിതകേരളം മിഷന്‍ ഭാരവാഹികളായ അന്‍ഷാദ് ഇസ്മായില്‍, വിപിന്‍ രാജു, അനുപമ രാജപ്പന്‍, അമ്മു മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.ഹരിതകര്‍മസേന, തൊഴിലുറപ്പ്, കുടുംബശ്രീ, ജനകീയ കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തില്‍ തോട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.