കാഞ്ഞിരപ്പള്ളിയിൽ മൊബൈൽ – ഇലക്ട്രോണിക് വ്യാപാര സ്ഥാപനമായ മൈജിയിൽ 10 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു .
കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ അക്കരപള്ളിക്ക് സമീപം പ്രവർത്തിക്കുന്ന മൊബൈൽ – ഇലക്ട്രോണിക് വ്യാപാര സ്ഥാപനമായ മൈജീയിലെ 10 ജീവനക്കാർ ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ പലർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഏകദേശം 500 ഓളം പേർ കഴിഞ്ഞ ദിവസങ്ങളിലായി സ്ഥാപനം സന്ദർശിച്ചതായാണ് വിവരം.
എട്ട് പുരുഷന്മാർക്കും ഒരു സ്ത്രീക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത് . കടയിൽ ജോലി ചെയ്യുന്ന സ്ത്രീയുടെ ചിറക്കടവ് സ്വദേശിയായ ഭർത്താവിനും കോവിഡ് സ്ഥിരീകരിച്ചു. കടയിൽ ജോലി ചെയ്യുന്ന ചിറക്കടവ്, ചെറുവള്ളി, മുണ്ടക്കയം, വെളിയന്നൂർ, ഇലഞ്ഞി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവർക്കാണ് കോവിഡ് രോഗം പിടിപെട്ടത്. .
ഏറ്റുമാനൂർ സ്വദേശിയായ ജീവനക്കാരന് രോഗബാധയുണ്ടായതിനെ തുടർന്ന് ഇന്ന് നടന്ന പരിശോധനയിലാണ് മറ്റ് ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് സ്ഥാപനം താൽക്കാലികമായി അsച്ചു
.ഈ മാസം 10 മുതൽ ഈ സ്ഥാപനത്തിൽ എത്തിയവർ ഉടൻ തന്നെ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടണമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. Ph.9633063130,+919447563761