എരുമേലി / മുണ്ടക്കയം:കറുകച്ചാല്‍ നെടുംകുന്നത്ത് വാടകക്ക് താമസി ക്കുന്ന ബിന്ദുവാണ് രാവിലെ എരുമേലി പോലീസ് സ്റ്റേഷനില്‍ എത്തി യത്. കോഴിക്കോട് കല്‍പ്പറ്റയില്‍ സ്‌കൂളില്‍ അധ്യാപികയായ ബിന്ദു സെബാസ്റ്റ്യനും രണ്ട് യുവാക്കളും ശബരിമല കയറാന്‍ എത്തിയെന്ന വിവരം ലഭിച്ചതോടെ കോട്ടയം എസ് പി ഹരിശങ്കര്‍, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി മധുസൂദനന്‍ എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ തന്നെ വന്‍ പോലീസ് സംഘവും എരുമേലിയിലെത്തിയിരുന്നു.

മാധ്യമ പ്രവര്‍ത്തകരും ഹൈന്ദവ സംഘടനാ നേതാക്കളും സ്റ്റേഷനിലെ ത്തിയപ്പോഴേക്കും ഇവരെ രഹസ്യമായി മാറ്റിയിരുന്നു.മുണ്ടക്കയം സ്റ്റേ ഷന് സമീപത്തുള്ള കേന്ദ്രത്തിലേക്കാണ് ഇവരെ മാറ്റിയത്.ആക്ടിവി സ്റ്റും സിപിഐ എം എല്‍ സംഘടനയുടെ ഭാരവാഹിയുമാണ് ബിന്ദു എ ന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വിവരം.ഇവര്‍ ക്രി മിനല്‍ കേസുകളില്‍ പ്രതിയാണോയെന്ന് അന്വേഷിച്ചു വരികയാണ്. ചുംബന സമരത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും സൂചനയുണ്ട്. ശബരിമല നട ഇന്ന് വൈകിട്ട് അടക്കുമെന്നതിനാല്‍ അത് വരെ അന്വേഷണം നീട്ടി ഇവരെ മടക്കി അയക്കാമെന്നായിരുന്നു പോലീസിന്റെ കണക്ക് കൂട്ടല്‍.

എന്നാല്‍ ഇങ്ങോട്ടേക്കും മാധ്യമ പ്രവര്‍ത്തകരും കര്‍മ്മസമിതി പ്രവര്‍ ത്തകരും എത്തിയതോടെ ഇവരെ ഇവിടെ നിന്നും ശബരിമലയിലേക്ക് കൊണ്ട് പോകാനായി ജീപ്പില്‍ കയറ്റിയതോടെ പ്രതിഷേധക്കാര്‍ ഓടിയെ ത്തി ജീപ്പ് വളഞ്ഞു. സമരക്കാരുമായി ഉന്തും തളളിനും ശേഷം ഇവിടെ നിന്നും ശബരിമലയിലേക്ക് പോലീസ് വാഹനം പോകുന്നതിനിടെ കണമ ലയിലും പമ്പയിലും ഭക്തര്‍ വീണ്ടും പോലീസ് വാഹനം തടഞ്ഞു. ഇതോ ടെ ബിന്ദു തിരിച്ച് പോകുവാന്‍ തയാറായി.

ബിന്ദുവിനെയും കൊണ്ട് പോലീസ് വീണ്ടും മുണ്ടക്കയം സ്റ്റേഷനിലെത്തി യതോടെ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ അര മണിക്കൂറോളം സ്റ്റേഷന്‍ ഉപ രോധിച്ചു.തുടര്‍ന്ന് ഇവരെ പോലീസ് ഈരാറ്റുപേട്ടയില്‍ എത്തിച്ച് കെ. എസ്.ആര്‍.ട്ടി സിയില്‍ കോഴിക്കോട് ബസില്‍ കയറ്റി വിട്ടു.വിശ്വാസിയ ല്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ സൂചനകള്‍ ലഭിച്ചിട്ടുണ്ട്.ഇവര്‍ പറ ഞ്ഞ വസ്തുതകള്‍ വാസ്തവമാണോയെന്ന് പൊലീസിലെ രഹസ്യാന്വേ ഷണ വിഭാഗവും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

LEAVE A REPLY