മുണ്ടക്കയം ഈസ്റ്റ് :ദേശീയപാതയില്‍ വാഹനം തടഞ്ഞ യൂത്തു കോണ്‍ഗ്രസ് നേതാക്കള്‍ റിമാന്‍ഡില്‍ .കൊട്ടാരക്കര -ദിണ്ഡുകല്‍ ദേശീയപാതയില്‍ പെരുവന്താനം ഭാഗത്ത് ഹര്‍ ത്താലിനോടനുബന്ധിച്ചു കെ.എസ്.ആര്‍.ടി.സി.ബസ്സും മറ്റു വാഹനങ്ങളും തടഞ്ഞ സംഭ വവുമായി ബന്ധപെട്ടു യൂത്ത് കോണ്‍ഗ്രസ് പെരുവന്താനം മണ്ഡലം പ്രസിഡന്റ് എബി ന്‍കുഴിവയിലിമറ്റത്തില്‍(24)യൂത്ത് കോണ്‍ഗ്രസ് സൈബര്‍ കോഓര്‍്ഡിനേറ്റര്‍ പാലൂര്‍ ക്കാവ് നടക്കല്‍ ടിബിന്‍(24) എന്നിവരെയാണ് പെരുവന്താനം പൊലീസ് അറസ്റ്റ് ചെയ്ത് കോടതി റിമാന്‍ഡ് ചെയ്തത്.

ഹര്‍ത്താലിന്റെ ഭാഗമായി രാവിലെമുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ മുപ്പത്തിയഞ്ചാം മൈല്‍ ഭാഗത്ത് വഴിതടയുകയും കടയടപ്പിലും നടത്തിയിരുന്നു.ഇതിനിടയില്‍ ടിബിനും എബിനും പെരുവന്താനം ഭാഗത്ത് എത്തി വഴിതടയുകയായിരുന്നു.സംഭവം അറിഞ്ഞ്് പൊലീസെത്തി ഉണ്ടായ വാക്കു തര്‍ക്കം പൊലീസുമായി ഉന്തും തളളുമായി.തുടര്‍ന്നു അ റസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഇവരെ പീരുമേട് സബ്ജയിലി ലേക്ക് അയച്ചു.സംഭവത്തില്‍ പ്രതിഷേധിച്ചു മുപ്പത്തിയഞ്ചാംമൈലില്‍ കോണ്‍ഗ്രസ് പ്രവ ര്‍ത്തകര്‍ പ്രകടനവും ധര്‍ണ്ണയും നടത്തി.

ഷാജഹാന്‍ മഠത്തില്‍,ബെന്നിപെരുവന്താനം,സണ്ണി തട്ടുങ്കല്‍, സണ്ണി തുരുത്തിപളളില്‍, സി.ടി.മാത്യു,വി.സി.ജോസഫ്,എബി പാലൂര്‍ക്കാവ് എന്നിവര്‍ നേതൃത്വം നല്‍കി.

എരുമേലി:യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വ്യാപകമായി നടത്തിയ ഹർത്താലിന്റെ ഭാഗ മായി എരുമേലി ടൗണിൽ ഗതാഗതം തടഞ്ഞതിന് 15 യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ക്കെതിരെ പോലീസ് കേസെടുത്തു. അർധരാത്രി ഫേസ്ബുക്കിൽ പ്രഖ്യാപിച്ച ഹർത്താൽ ഇന്നലെ രാവിലെ അറിയുമ്പോൾ എരുമേലിയിൽ വഴിയിലായത് ഒട്ടേറെ പേർ. ടൗണിൽ ഹോട്ടലുകളുൾപ്പടെ കടകൾ തുറന്ന് കച്ചവടം നിറയുമ്പോഴായിരുന്നു ഹർത്താൽ ആണെ ന്ന് കടയുടമകളും അറിയുന്നത്. രാവിലെ വന്ന മത്സ്യം കടകളിലെ സ്റ്റാളുകളിൽ അടുക്കി വില്പന തുടങ്ങി കഴിഞ്ഞപ്പോഴാണ് എരുമേലിയിലെ മത്സ്യവ്യാപാരികൾ ഹർത്താൽ ആണെന്നറിഞ്ഞ് വലഞ്ഞത്.

രാവിലെ ഏഴിന് പാലായിലേക്ക് പുറപ്പെടാനായി ടൗണിൽ നിർത്തിയിട്ട ടുട്ടു സ്വകാര്യ ബസിൽ ടിക്കെറ്റെടുത്തു ഇരുന്ന യാത്രക്കാർ നിരവധിയാണ്. ഇവരെല്ലാം ഇറങ്ങി യാത്ര ചെയ്യാനാവാതെ റോഡിൽ നിൽക്കേണ്ടിവന്നത് മണിക്കൂറുകൾ. രാവിലെ ബസുകളും വാഹനങ്ങളും ഓടുന്നുണ്ടായിരുന്നു. കടകൾ തുറന്നിരുന്നു. എന്നാൽ ഏഴ് മണിയോടെ കാര്യങ്ങൾ തകിടം മറിയുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ബന്ധുവി ന്റെ ഓപ്പറേഷന് രക്തം ദാനം ചെയ്യാൻ വന്ന കണമല സ്വദേശികൾ എരുമേലിയിൽ കെഎസ്ആർടിസി ബസിൽ കയറാൻ ചെല്ലുമ്പോഴാണ് ഹർത്താൽ മൂലം ബസോടുന്നി ല്ലെന്നറിയുന്നത്. സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമുൾപ്പടെ നിരവധി പേർ രാവിലെ ബസുകളിൽ യാത്ര ചെയ്ത് എരുമേലിയിലെത്തി അടുത്ത ബസിന് കാത്തുനിൽക്കുമ്പോ ഴാണ് ഹർത്താൽ ആണെന്നറിഞ്ഞത്. പോലീസുകാരോട് സങ്കടം പറഞ്ഞവർ നിരവധിയാണ്.

എരുമേലിയിൽ രാവിലെ തുറന്ന കടകൾ പ്രവർത്തകർ അടപ്പിച്ചിരുന്നു. ടാക്സി വാഹനങ്ങളും യാത്രക്കാരുമായി വന്ന കെഎസ്ആർടിസി ബസുകളും സ്വകാര്യ ബസുകളും പ്രവർത്തകർ അല്പസമയം തടഞ്ഞിട്ട ശേഷമാണ് പോകാൻ അനുവദിച്ചത്. തുറന്നു പ്രവർത്തിച്ച എസ്ബിഐ ബാങ്ക്‌ ശാഖയും മീനച്ചിൽ സഹകരണ ബാങ്കിന്റെ ശാഖയും മണപ്പുറം ഫിനാൻസിന്റെ ശാഖയും പ്രവർത്തകർ അടപ്പിച്ചു. കൊരട്ടിയിൽ കൺസ്യൂമർഫെഡ് ബിവറേജ് ഔട്ട്‌ ലെറ്റ്‌ തുറന്നിരുന്നു. പ്രവർത്തകർ ഇവിടെയെത്തി ബലമായി ഷട്ടർ താഴ്ത്തി പ്രവർത്തനം നിർത്തിവെപ്പിക്കുകയായിരുന്നു. വൈകുന്നേരം ടൗൺ ചുറ്റി പ്രവർത്തകർ നടത്തിയ പ്രകടനത്തിന് ബ്ലോക്ക്‌, മണ്ഡലം ഭാരവാഹികൾ നേതൃത്വം നൽകി. ബിനു മറ്റക്കര, ഫസീം ചുടുകാട്ടിൽ, അൻസാരി പാടിക്കൽ, പി ഡി ദിഗീഷ്, പി കെ കൃഷ്ണകുമാർ, റിൻസ് വടക്കേടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.