സംസ്ഥാന പോലീസ് ഹൗസിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ കമ്പനി മുഖേനയാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. തുക അനുവദിക്കുന്നതിന് മുന്‍പ് തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നെങ്കിലും വെള്ളപ്പൊക്കകെടുതിയില്‍ നടപടിക്ര മങ്ങളില്‍ തടസം നേരിട്ടിരുന്നു.ഇതോടെ തടസങ്ങള്‍ മാറി ഉടന്‍ പണികള്‍ ആരംഭിക്കാനാകുമെന്ന് എം.എല്‍.എ. അറിയിച്ചു.

കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ റവന്യു വകുപ്പി ന്റെ കൈവശമുള്ള ഭൂമിയാണ് ഉപയോഗാനുമതിയോടെ വി ട്ടു നല്‍കിയിരിക്കുന്നത്.ഭൂ മിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പില്‍ നില നിര്‍ത്തിക്കൊണ്ടാണു പൊലീസ് സ്റ്റേ ഷന്‍ നിര്‍മിക്കാനുള്ള ഉപയോ ഗാനുമതി ആഭ്യന്തര വകുപ്പിനു നല്‍കിയത്.നിലവില്‍ പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന പഴയ താലൂക്ക് ഓഫിസ് കെട്ടിടത്തിന്റെ സമീപ ത്തെ 4.45 ആര്‍ (10.99 സെന്റ്) ഭൂമി 2017 ജൂലൈ 15നാണ് കാഞ്ഞിരപ്പള്ളി വില്ലേജ് ഓ ഫിസര്‍ ടി.കെ.ജയപ്രകാശ് ആഭ്യന്തര വകുപ്പിന് ഏല്‍പിച്ച കൊടുത്തത്.കാഞ്ഞിരപ്പള്ളി വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 11ല്‍ റീ സര്‍വേ നമ്പര്‍ 102- 3 ല്‍ പെട്ട 4.45 ആര്‍ ഭൂമിയാണു വിട്ടുനല്‍കിയത്. അടിസ്ഥാന ഭൂനികുതി റജി സ്റ്ററിലെ 18.75 ആര്‍ വി സ്തീര്‍ണത്തില്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫിസ് പുറമ്പോക്കായി രേഖപ്പെടുത്തിയിരി ക്കുന്ന സ്ഥലത്തുനിന്നുമാണ് 4.45 ആര്‍ സ്ഥലം പൊലീസ് സ്റ്റേഷന്‍ കെട്ടിടം നിര്‍മിക്കാനാ യി നല്‍കിയത്.

ആര്‍ ഒന്നിന് 938566 രൂപ നിരക്കില്‍ 4.45 ആര്‍ ഭൂമിക്ക് 4176621 രൂപയാണ് റ വന്യു വകുപ്പ് കമ്പോളവില കണക്കാക്കിയിരിക്കുന്നത്. ഭൂമി അനുവദിച്ച തീയതി മുതല്‍ ഒരുവര്‍ഷത്തിനകം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്ക ണമെന്നതടക്കം ആറ് നിബന്ധനകള്‍ക്കു വിധേയമായാണു ഭൂമി നല്‍കിയി രിക്കുന്നത്.അനുവദിച്ചിരിക്കുന്ന ആവശ്യത്തിനു മാത്രമേ ഭൂമി ഉപയോഗി ക്കാവൂ,ഭൂമി പാട്ടത്തിനോ,വാടകയ്‌ക്കോ നല്‍കാനോ,പണയപ്പെടുത്താനോ അന്യാധീനപ്പെടുത്താനോ പാടില്ല,ഭൂമി പൊലീസ് വകുപ്പ് സംരക്ഷിക്കണം, മരങ്ങള്‍ മുറിക്കാന്‍ പാടില്ല,അഥവാ മുറിക്കേണ്ടി വന്നാല്‍ റവന്യു  അധി കാരികളുടെ മുന്‍കൂര്‍ അനുമതി വാങ്ങണം.കൂടാതെ മുറിക്കുന്ന മരങ്ങളുടെ ഇരട്ടി എണ്ണം വൃക്ഷത്തൈകള്‍ നട്ടുപിടി പ്പിക്കണം എന്നിവയാണു നിബന്ധനകള്‍.ഇവ ലംഘിച്ചാല്‍ ഭൂമി റവന്യു വകുപ്പ് തിരിച്ചെടുക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

.
കാഞ്ഞിരപ്പള്ളിയില്‍ പൊലീസ് സ്റ്റേഷന്‍ തുടങ്ങിയതു വാടകക്കെട്ടിടത്തി ലായിരുന്നു. പിന്നീടു പണ്ട് പെണ്‍പള്ളിക്കൂടം പ്രവര്‍ത്തിച്ചിരുന്ന കെട്ടി ടത്തിലേക്കു മാറ്റി.എന്നാല്‍ അതീവ ശോചനീയാവസ്ഥയിലായിരുന്ന കെ ട്ടിടത്തിന്റെ മേല്‍ക്കൂരയിലെ സീലിങ് തകര്‍ന്ന് എസ്‌ഐയുടെ മുറിയില്‍ വീണു. തുടര്‍ന്നാണു താലൂക്ക് ഓഫിസ് മിനി സിവില്‍ സ്റ്റേഷനിലേക്കു മാറ്റി യപ്പോള്‍, താലൂക്ക് ഓഫിസ് പ്രവര്‍ത്തിച്ചുവന്ന കെട്ടിടത്തിലേക്കു പൊലീ സ് സ്റ്റേഷന്‍ മാറ്റിയത്.
സിഐ ഓഫിസും പൊലീസ് സ്റ്റേഷനും ഒരു കെട്ടിടത്തിലാണു പ്രവര്‍ത്തി ക്കുന്നത്. അസൗകര്യങ്ങള്‍ നിറഞ്ഞ കെട്ടിടത്തില്‍നിന്നു മാറ്റി പൊലീസ് സ്റ്റേഷനു സ്വന്തമായി ഒരു കെട്ടിടം നിര്‍മിക്കണമെന്ന ആവശ്യത്തിനു വര്‍ ഷങ്ങളുടെ പഴക്കമുണ്ട്.

ആദ്യ നിലയില്‍ പോലിസ് സ്റ്റേഷനും രണ്ടാമ ത്തെ നിലയില്‍ സി.ഐ ഓഫീ സും, ട്രാഫിക് യൂണിറ്റും, ഏറ്റവും മുകളി ല്‍ പോലീസുകാര്‍ക്ക് വിശ്രമ സ്ഥ ലവും അടക്കം ക്രമീകരി ക്കാന്‍ ലക്ഷ്യമി ട്ടാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. നിലവില്‍ പോലീസ് സ്റ്റേഷന്‍ പ്രവര്‍ ത്തിച്ച് കൊണ്ടിരിക്കുന്നതിന്റെ മുന്‍ വശത്തായി റവന്യൂ വകുപ്പ് വിട്ട് നല്‍കിയ സ്ഥല ത്ത് കെട്ടിടം നിര്‍മ്മിക്കാ നാണ് തീരുമാനം.
ജില്ലയില്‍ തൃക്കൊടിത്താനം കഴിഞ്ഞാല്‍ സ്വന്തമായി കെട്ടിടമില്ലാത്ത എക പോലിസ് സ്റ്റേഷനാണ് കാഞ്ഞിരപ്പള്ളി .നിലവില്‍ പഴയ താലൂക്കോഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷന്‍ മഴക്കാ ലമായാല്‍ ചോര്‍ന്നൊലിക്കുകയാണ്. ഡ്യൂട്ടി കഴി ഞ്ഞെത്തുന്ന പോലീസു കാര്‍ക്ക് വിശ്രമിക്കുവാനോ വസ്ത്രം മാറുവാനോ പോയിട്ട്,പ്രാഥമികാ വശ്യങ്ങള്‍ നിറവേറ്റാന്‍ പോലും മതിയായ സൗകര്യമില്ലാത്ത സ്ഥിതിയുമു ണ്ട്.