വേണമെങ്കില്‍ ഇന്നും നാളെയുമായി ഫുള്‍ടാങ്ക് പെട്രോള്‍ അടിച്ചിട്ടോ… 12 നു കര്‍ണാടക ഇലക്ഷന്‍ കഴിയും!’ വാട്‌സ്ആപ്പ് ഫോര്‍വേഡ് സോഷ്യല്‍ മീഡിയ കീഴടക്കുന്നു. ഏത് ട്രോളന്റെ മനസ്സില്‍ ഉദിച്ച ആശയം ആണെന്നറിയില്ല. ആരുടേതായാലും പൊതുജനതാ ല്‍പ്പര്യാര്‍ത്ഥം എന്ന തലക്കെട്ടില്‍ സംഗതി കാട്ടുതീ പോലെ സോഷ്യല്‍ മീഡിയയില്‍ പടരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം എപ്രില്‍ ഒന്നിനു ഡീസലിന് 59.65 രൂപയും പെട്രോളിന് 69.19 രൂപയുമായിരുന്നു വില. ഒരു വര്‍ഷത്തിനിടെ ഡീസലിന് 12 രൂപയോളവും പെട്രോളിന് ഏഴ് രൂപയ്ക്കു മുകളിലുമാണു വില വര്‍ധന.

ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പെട്രോള്‍ ഡീസല്‍ വില വര്‍ധിക്കുപ്പി ക്കുന്നത് വ്യാപക പ്രതിഷേധങ്ങള്‍ക്കു വഴി വച്ചിരുന്നു. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണം കൊണ്ടുപിടിച്ചു നടക്കുന്ന പശ്ചാത്തലത്തില്‍ മുഖം മിനുക്കല്‍ നടപടികളുമാ യി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ദൈനംദിനം പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിക്കുന്ന രീതിക്കു താല്‍ക്കാലിക ശമനം വന്നത് കര്‍ണാടക തെരഞ്ഞുപ്പിന്റെ ഭാഗമായാണെന്നാണ് ട്രോളര്‍മാരുടെ പക്ഷം. ഇന്ന് കര്‍ണാടക തെരഞ്ഞെടുപ്പ് അവസാനി ക്കുന്നതോടെ വീണ്ടും കൂരായണ പാടാന്‍ സമയം ആയെന്നും അവര്‍ ആരോപിക്കുന്നു.

അതെ സമയം സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ട്രോളുകള്‍ പിറക്കുന്നത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിക്കുന്ന ദിവസങ്ങളില്‍ ആണ്. ഐ സി യു ഗ്രൂപ്പ് അംഗം ആയ ഒരു ട്രോളന്റെ നിരീക്ഷണം ഇങ്ങനെ ‘ഈ പെട്രോള്‍ ഡീസല്‍ വില വര്‍ധന എന്ന് പറയുന്നത് ഞങ്ങള്‍ ട്രോളര്‍മാരുടെ ചാകര ആണ് ഇത്തിരി സമയം ഫോട്ടോഷോപ്പില്‍ ഇരുന്നാല്‍ 10k ലൈക് വാങ്ങാം.