കൂട്ടിക്കല്‍ പ്ലാപ്പള്ളി, ചിലമ്പിക്കുന്നേല്‍ തങ്കമ്മ (80), മകള്‍ സിനി (45) എന്നിവരെ ചുറ്റി ക കൊണ്ടു തലയ്ക്കടിച്ചു കൊന്ന കേസില്‍ റിമാന്‍ഡില്‍ കഴിയവെ പോലീസ് കസ്റ്റഡിയി ല്‍ വാങ്ങിയ പ്രതി ചാത്തന്‍പ്ലാപ്പളളി, മൂത്താശേരില്‍ സജിമോ (45) നെയാണ് അന്വേഷ ണസംഘം കോടതിയിൽ ഹാജരാക്കി  റിമാന്‍ഡ് ചെയ്തു.

പോലീസ് കസ്റ്റഡിയില്‍ വാങ്ങി നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ തലയ്ക്കടിക്കാന്‍ ഉ പയോഗിച്ച ഇരുമ്പ് ചുറ്റിക സമീപത്തെ റബര്‍ തോട്ടത്തില്‍ നിന്നും കൊലപാതക സമയ ത്ത് ഇയാള്‍ ധരിച്ച വസ്ത്രം ഇയാളുടെ വീട്ടില്‍ നിന്നും അന്വേഷണ സംഘം കണ്ടെത്തി യിരുന്നു. സമീപ വീട്ടിൽ നിന്നു മോഷ്ടിച്ച ചുറ്റികയാണ് കൊലപാതകത്തിന് ഉപയോഗിച്ച ത്. ഇത് ഉടമസ്ഥൻ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതകത്തിനുശേഷം മോഷ്ടിച്ച സിനിയുടെ പാദസരം കൂട്ടിക്കലിലെ പണമിടപാട് സ്ഥാപനത്തില്‍ പണയപ്പെടുത്തി പതിനായിരം രൂ പയുമായി മുണ്ടക്കയത്ത് ഒരു ദിവസം ലോഡ്ജിൽ തങ്ങിയ ശേഷം ചങ്ങനാശേരിയിലെ ത്തുകയും അവിടെനിന്നു ട്രെയിനില്‍ എറണാകുളത്തേക്കു പുറപ്പെടുകയുമായിരുന്നു.

അവിടെ റെയില്‍വെ ട്രാക്കില്‍ ട്രെയിനു മുന്നില്‍ ചാടിമരിക്കാനായിരുന്നു തീരുമാനം. എ ന്നാല്‍, അവിടെ നിന്നു തിരികെ പോന്ന ഇയാള്‍ കോട്ടയത്ത് എത്തിയപ്പോള്‍ ഇയാളുടെ പണവും മറ്റും ആരോ അപഹരിച്ചു. ഇതോടെ വണ്ടിക്കൂലിക്കുപോലും കാശില്ലാതിരു ന്നതിനെ തുടര്‍ന്നു രാത്രിയില്‍ കോട്ടയത്തുനിന്നു മുണ്ടക്കയം ബിവറേജസ് വരെ നടക്കു കയായിരുന്നു. തുടർന്ന് ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് ഏന്തയാറ്റിൽ എത്തി.നടപടികൾ പൂർത്തിയാക്കി ഒന്നരമാസത്തിനുളളില്‍ കേസ് ഫയലുകള്‍ പൂര്‍ണമാക്കി കോടതിക്കു കൈമാറുമെന്നു പോലീസ് അറിയിച്ചു.

LEAVE A REPLY