കുളിമുറിയില്‍നിന്നു മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചെന്ന പരാതി യില്‍ പറത്താനം നായ്ക്കമോടിയില്‍ ബാബു(35)വിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടുകല്ലാംകുഴിയില്‍ ഒരു വീട്ടില്‍ കൃഷിപ്പണിക്കെത്തിയ ബാബു കുളിമുറിയുടെ ജനല്‍വഴി മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചെന്നാണു പരാതി.

ജോലിക്കിടിയില്‍ വീട്ടമമ കുളിക്കുന്നതിനായി കുളിമുറിയിലേക്കു കയറുന്നത് ഇയാളുടെ ശ്രദ്ധയില്‍പെട്ടു. ഇതോടെ കുളിമുറിയുടെ ഭിത്തിയിലെ ജനല്‍വഴി മൊബൈല്‍ ഫോണ്‍ കടത്തി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത് വീട്ടമ്മ കണ്ടു.ഫോണ്‍ പിടിച്ചുവാങ്ങാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും ബാബു ഓടി രക്ഷപെട്ടു.

തുടര്‍ന്നു വീട്ടമമയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പിന്‍തുടര്‍ന്നു ഇയാളെ പിടികൂടിയെങ്കിലും മൊബൈല്‍ഫോണ്‍ കണ്ടെത്തിയിനായില്ല.. പരാതിയെതുടര്‍ന്നു മുണ്ടക്കയം പൊലീസ് ഇയാളെ പിടികൂടി ചോദ്യചെയ്തതോടെ വഴിയിലുപേക്ഷിച്ച മൊബൈല്‍ ഫോണ്‍ പൊലീസിന് കാട്ടികൊടുത്തു.

ഇയാളില്‍ നിന്നും കണ്ടെത്തിയ മെമ്മറികാര്‍ഡ് പരിശോധനക്കയച്ചതായി എസ്‌ഐ അനൂപ് ജോസ് അറിയിച്ചു.കാഞ്ഞിരപ്പളളി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.