ചിറ്റാര്‍പുഴ സംരക്ഷണം വാക്കുകളില്‍ മാത്രം ഒതുങ്ങി.വേനല്‍ മഴയില്‍ ഒഴുകിയെത്തി യ വെള്ളത്തില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതിയാണ് നിലവി ല്‍.ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ കാഞ്ഞിരപ്പള്ളിയിലെ ചിറ്റാര്‍പ്പുഴ സംരക്ഷണം എ ങ്ങുമെത്തിയില്ല. ആകെ നടന്നത് പുഴ നടത്തം മാത്രം.വേനല്‍മഴയില്‍ ഒഴുകിയെത്തിയ മാലിന്യങ്ങള്‍ കെട്ടികിട്ടന്ന് ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ നിലവിലുള്ളത്. പേട്ടക്കവയിലാണ് ഏറ്റവും അധികം മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത്. പ്ലാസ്റ്റിക്ക് അടക്കമുള്ളവ ഇതിലുള്‍പ്പെടും. ഇവിടെ ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുന്നവരും, ഓട്ടോ ടാക്‌സി ഡ്രൈവര്‍മാരും അടക്കം ദുര്‍ഗന്ധം സഹിക്കാനാകാതെ മൂക്ക് പൊത്തി നില്‍ക്കേണ്ട ഗതികേടിലാണ്.

മാലിന്യ നിക്ഷേപവും, കയ്യേറ്റങ്ങളും മൂലം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ചിറ്റാര്‍ പുഴയുടെ സംരക്ഷണത്തിനായി നേരത്തെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളെയും സന്നദ്ധ സംഘടനകളെയും പങ്കെടുപ്പിച്ച് ചിറ്റാര്‍ പുനര്‍ജനി പദ്ധതിക്ക് രൂപംനല്‍കിയിരുന്നു.ചിറ്റാറിലേക്കെത്തുന്ന കൈത്തോടുകള്‍ ശുചീകരിച്ച് പദ്ധതിക്ക് തുടക്കം കുറിക്കുവാനായിരുന്നു ലക്ഷ്യം.. ഉല്‍ഭവ സ്ഥാനം മുതലുളള ചിറ്റാര്‍പുഴ ശുചീകരിച്ച് സ്ഥിരമായി മാലിന്യ രഹിതമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മാലിന്യ നിക്ഷേപം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് അന്ന് അറിയിച്ചിരുന്നു.

എന്നാല്‍ ആ കെ ഉണ്ടായത് പുഴ നടത്തം മാത്രമാണ്. ചിറ്റാര്‍ പോയിട്ട് കൈത്തോടുക ളു ടെ ശുചീകരണം പോലും നടത്തുവാന്‍ കഴിഞ്ഞില്ല. കൈത്തോടു കളിലേക്ക് മലിനജലമൊ ഴുക്കുന്ന ഏതാനും സ്ഥാപനങ്ങള്‍ക്കെതിരെ മാത്രമായി നടപടികളും ഒതുങ്ങി. പരസ്യമാ യി ചിറ്റാറിലേക്ക് മാലിന്യം ഒഴുകുന്നവര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടായില്ല. വ്യാപാരികളുടെ പ്രതിക്ഷേധമായിരുന്നു ഇതിന് കാരണം. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നപ്പോള്‍ ഇതില്‍ നിന്ന് ശ്രദ്ധ തിരിക്കാനുളള ‘തന്ത്രം മാത്രമായിരുന്നോ പേരില്‍ മാത്രം ഒതുങ്ങിയ ചിറ്റാര്‍ പുനര്‍ജനി പദ്ധതി എന്നതാണ് ഇപ്പോള്‍ ഉയരുന്ന സംശയം