സമ്മദിധായകാരെ കാണാൻ എത്തിയ എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജ്ജിന് റാന്നിയിൽ സ്വീകരണം നൽകി. 500ലധികം വരുന്ന ബൈക്കുകളുടെ റോഡ് ഷോയുടെ അകമ്പടിയോടെയാണ് വീണാ ജോർജ്ജിന് സ്വീകരണം നല്കിയത്.രാവിലെ എട്ടിന് അന്തിയാളൻകാവിൽ നിന്നുമാണ് സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചത്.
തുടർന്ന് തെള്ളിയിൽ, വയലന്തല, അടിച്ചിപുഴ എന്നിവടങ്ങളിൽ സ്ഥാനാർത്ഥിക്ക് സ്വീക രണം നല്കി. ഉച്ചഭക്ഷണത്തിനു ശേഷം ചാത്തൻതറയിൽ നിന്നും വാഹനങ്ങളുടെ അക മ്പടിയോടെ പര്യടനം ആരംഭിച്ച സ്ഥാനാർത്ഥി കൊല്ലമുള, മൂക്കുട്ടൂതറ, വെൺകുറിഞ്ഞി, ഇടമൺ, മക്കപ്പുഴ, മന്ദമരുതി, മാംത്തുംപടി, കരികുളം, ഇട്ടിയപ്പാറ, റാന്നി, ബ്ലോക്കുപ ടി, മന്ദിരം, ഉതിമൂട്, കൊല്ലം പടി,ചിറയ്ക്കപ്പടി, നെല്ലിക്കമൺ, പൂവൻമല,വരവൂർ നാല് സെന്റ, പേട്ട, ഐത്തല, മുക്കാലുമൺ വഴി മോതിരവയലിൽ പര്യടനം സമാപി ച്ചു.
സ്വീകരണ കടന്ന് പോകുന്ന വഴിയോരങ്ങളിൽ സ്ഥാനാർത്ഥിക് പൂക്കളും, മാലയും അ ണിയിക്കാൻ നിരവധി സ്ത്രീകളാണ് കാത്ത് നിന്നത്. രാജു ഏബ്രഹാം എംഎൽഎ, നേ താക്കളായ പി.ആർ പ്രസാദ്, എസ് ഹരിദാസ്, പി എസ് മോഹൻ, കോമളൻ അനുരുദ്ധ ൻ, എം.എ വിദ്യധരൻ, ബേബിച്ചൻ വെച്ചൂച്ചിറ, മനോജ് ചരളയിൽ, ഏബ്രഹാം, രജീവ്, ബിനു തെള്ളിയൂർ,മോഹൻരാജ് ജേക്കബ് എന്നിവർ പര്യടനത്തിൽ പങ്കെടുത്തു.