എട്ടുവയസുകാരിക്കും രക്ഷയില്ല, മുണ്ടക്കയത്ത് രണ്ടുദിവസത്തിനുള്ളില്‍ നടന്നത് രണ്ട് പീഢനം. എട്ടുവയസുകാരിയെ പീഢിപ്പിച്ചത് 35കാരനാണെങ്കില്‍ പ്രായപൂര്‍ത്തിയാകാ ത്ത വിദ്യാര്‍ഥിനിയെ പീഢിപ്പിച്ചത് 50കാരന്‍.
REPORT:ANSAR.E.NASAR
എട്ടും പൊട്ടും തിരിയാത്ത എട്ടു വയസ്സുകാരി പീഡനത്തിന് ഇരയായ സംഭവത്തില്‍ വീട്ടുക്കാര്‍ക്ക് തോന്നിയ അസ്വഭാവികതയാണ് പീഢനവിവിരം പുറത്തറിയാന്‍ കാര ണം. ഈ സംഭവത്തില്‍ മുണ്ടക്കയം വണ്ടന്‍പതാല്‍ ഉളളാട്ടുകോളനിയില്‍ പ്രശാന്ത് (സിറാജ്-35)നെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി ഇയാളെ പതിനാലു ദിവസത്തേ ക്കു റിമാന്‍ഡ് ചെയ്യുകയും ചെയ്തു. പ്രതിക്കു ഭാര്യയും രണ്ടു മക്കളുമുണ്ട്.
രണ്ടാമത്തെ സംഭവത്തില്‍ 50കാരനാണ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയത്. മുണ്ടക്കയം പനക്കച്ചിറ പാലകുന്നേല്‍ സാബു(50) നെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ദീര്‍ഘകാലമായി പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചുവരികയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ഇയാളും റിമാന്‍ഡിലാണ്. അടുത്തക്കാലത്ത് പ്രായഭേദമന്യ കുട്ടികള്‍ക്കെതിരെ ഉള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിച്ചുവരുകയാണ്. ഇക്കാര്യത്തില്‍ മുണ്ടക്കയവും പിന്നിലല്ലായെന്നാണ് ഇപ്പോള്‍ ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്.