പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടിയെ പീ​ഡി​പ്പി​ച്ച പി​താ​വി​ന് 30 വ​ര്‍​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ​പി​ഴ​യും. മു​ണ്ട​ക്ക​യ​ത്താ​ണ് സം​ഭ​വം. കോ​ട്ട​യം അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ ജ​ഡ്ജി ഒ​ന്ന് ജ​ഡ്ജി ജി. ​ഗോ​പ​കു​മാ​റാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

ഇ​പ്പോ​ള്‍ 20 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ മൂ​ന്നാം ക്ലാ​സ് മു​ത​ല്‍ എ​ട്ടാം ക്ലാ​സ് വ​രെ​യു​ള്ള പ​ഠ​ന​കാ​ല​യ​ള​വി​ല്‍ പി​താ​വ് പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി. അ​യ​ല്‍​വാ​സി​യാ​യ സ്ത്രീ​യോ​ടാ​ണ് പെ​ണ്‍​കു​ട്ടി പീ​ഡ​ന​വി​വ​രം പ​റ​ഞ്ഞ​ത്.

തു​ട​ര്‍​ന്ന് ഇ​വ​ര്‍ സം​ഭ​വം ചൈ​ല്‍​ഡ്‌​ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ചൈ​ല്‍​ഡ്‌​ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​രാ​ണ് സം​ഭ​വം പോ​ലീ​സി​ല്‍ അ​റി​യി​ച്ച​ത്.