പൊന്‍കുന്നം:ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ ആറാട്ടുചിറയില്‍ നടന്ന പുതിയകാ വിലമ്മയുടെ ആറാട്ട് ഭക്തിനിര്‍ഭരമായി. ക്ഷേത്രത്തില്‍നിന്നു മൂലകുന്നുവഴിയാണ് ആറാട്ടു പുറപ്പാട് ആറാട്ടുകടവിലെത്തിയത്. ആറാട്ടിനുശേഷം പൊന്‍കുന്നം-മണിമല റോഡുവഴി നടന്ന തിരിച്ചെഴുന്നള്ളിപ്പ് ഭക്തിനിര്‍ഭരവും വര്‍ണാഭവുമായി. താലപ്പൊലി വാദ്യമേളങ്ങളുടെ അകമ്പടിയില്‍ നടന്ന തിരിച്ചെഴുന്നള്ളിപ്പിനു മുന്‍പില്‍ ചിറക്കടവ് വടക്കുംഭാഗത്തിന്റെ വേലകളി അരങ്ങേറി. 
വഴിയരുകില്‍ ഭക്തര്‍ നിറച്ചുവച്ചിരുന്ന പറയെടുത്ത് അനുഗ്രഹം ചൊരിഞ്ഞായിരുന്നു പുതിയകാവിലമ്മയുടെ യാത്ര. തിരിച്ചെഴുന്നള്ളിപ്പിനു വിവിധ സ്ഥലങ്ങളില്‍ ഭക്തിനിര്‍ ഭരമായ സ്വീകരണം നല്‍കി. മഹാദേവ വെള്ളാള യുവജനസംഘത്തിന്റെ നേതൃത്വത്തി ല്‍ ആറാട്ടു തിരിച്ചെഴുന്നള്ളിപ്പിനു സ്വീകരണം നല്‍കി. ഭാരവാഹികളായ സി.ബി.വിഷ്ണു, രാഘുല്‍ രാരീരം, അരുണ്‍ പുളിന്താനത്ത്, സാജന്‍ സ്മിത, രാജേന്ദ്രന്‍ മംഗലശേരില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
റസിഡന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആറാട്ടു തിരിച്ചെഴുന്നള്ളിപ്പിനു സ്വീക രണം നല്‍കി. ശിവരാമന്‍നായര്‍ ശ്രുതി, സുരേന്ദ്രന്‍ ചാപ്പമറ്റത്തില്‍, രാജന്‍ പൂവക്കാട്ട്, രാമചന്ദ്രന്‍പിള്ള മാളിയേക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ദേവീതീര്‍ഥം സേവാസമിതി യുടെ നേതൃത്വത്തില്‍ പുതിയകാവിലമ്മയെ എതിരേറ്റു. ആറാട്ടുവിളക്കും ലക്ഷദീപക്കാ ഴ്ചയും സമിതി ഭാരവാഹികളായ സാബു കെ.ഇലവനാല്‍, എന്‍.എം.ബിനു, ശേഖര്‍ പുതുപ്പറമ്പില്‍, ദിനുകുമാര്‍ പാറയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നു.

പുതിയകാവിലമ്മയുടെ കുംഭഭരണി ഉത്സവത്തിന്റെ ഭാഗമായി കുംഭകുട ഘോഷയാത്ര ഉച്ചയോടെ അമ്പലത്തില്‍ ദേവിയുടെ സന്നിധിയിലെത്തി സമാപിച്ചു. രാവിലെ ചേലത്ത റ, കോയിപ്പള്ളിക്കുന്ന്, അട്ടിക്കവല, തോണിപ്പാറ, ഇടത്തംപറമ്പ് മേഖലകളില്‍നിന്നും കുംഭകുട ഘോഷയാത്രകള്‍ താളമേളങ്ങളുടെയും ദൃശ്യങ്ങളുടെയും അകമ്പടിയോടെ പൊന്‍കുന്നം ടൗണിലെത്തി സംഗമിച്ചു മഹാകുംഭകുട ഘോഷയാത്രയായി ക്ഷേത്രത്തില്‍ സമാപിച്ചു.

ആറാട്ടുവിളക്കും ലക്ഷദീപക്കാഴ്ചയുമായി മഞ്ഞപ്പള്ളിക്കുന്നില്‍ ഹിന്ദു ഐക്യവേദിയു ടെ നേതൃത്വത്തില്‍ നല്‍കിയ എതിരേല്‍പ് ഭക്തിസാന്ദ്രമായി. അനില്‍കുമാര്‍ വണ്ടാനാനി, ശ്രീജിത്ത് ജി.ആഴാന്തി, രഞ്ജിത് മരുതനാകുന്നേല്‍, ഗോപുകൃഷ്ണന്‍ പുതിയവീട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി. മോഹനന്‍ നായര്‍ പൊന്‍പാറ, മനു താനത്ത് എന്നിവരുടെ നേതൃത്വത്തില്‍ ആറാട്ടു തിരിച്ചെഴുന്നള്ളിപ്പിനു മണ്ണാറത്തുപടിയിലും എം.ഡി.ബേബി, പ്രകാശ് മുളയന്നൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ മുളയന്നൂര്‍ പടിയിലും സ്വീകരണം നല്‍കി.

679-ാം എന്‍എസ്എസ് കരയോഗവും സേവാഭാരതിയും ചേര്‍ന്നു സ്വീകരണവും പ്രസാദ വിതരണവും നടത്തി. സേവാഭാരതി ഭാരവാഹി കെ.ബി.മനോജ്, കരയോഗം പ്രസിഡ ന്റ് ആര്‍.രാമചന്ദ്രന്‍ നായര്‍, സെക്രട്ടറി ഗോപിക്കുട്ടന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ടാക്‌സി ഡ്രൈവേഴ്‌സ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിളക്കു കള്‍ തെളിച്ചു സ്വീകരണം നല്‍കി.

ഭാരവാഹികളായ കെ.ജി.രാജീവ്, പി.എസ്.അബ്ദുല്‍ മജീദ്, പ്രിനു, പ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി. സേവാഭാരതിയുടെ നേതൃത്വത്തില്‍ വിളക്കുകള്‍ തെളിച്ചു താളമേളങ്ങ ളോടെ പുതിയകാവിലമ്മയെ ക്ഷേത്രത്തിനു മുന്‍പില്‍ എതിരേറ്റു.