കാഞ്ഞിരപ്പള്ളി: കുടുംബങ്ങള്‍ കാര്‍ഷിക രീതി അവലംബിച്ചുകൊണ്ട് സ്വയംപര്യാ പ്തമാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കാര്‍ഷിക സംസ്‌കാരത്തി ന്റെ  ദാതാക്കളാണ് നസ്രാണി ക്രൈസ്തവരെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ സൂചിപ്പിച്ചു. രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  കൊടുംതണുപ്പും പട്ടിണിയും വന്യമൃഗശല്യവുമെല്ലാം അതിജീവിച്ച് ആദ്യകാല കുടിയേറ്റം നടത്തിയ ക്രൈസ്തവരുടെ ചരിത്രം ഇന്നിന്റെ തലമുറ വിസ്മരിച്ചുകൂടാ.  ഇന്ന് കേരളം സമ്പല്‍സമൃദ്ധമായിരിക്കുന്നതിനു പിന്നില്‍ ഈ കുടിയേറ്റങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ടെന്നും വരും കാലങ്ങളില്‍ കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന ഉല്പന്ന ങ്ങള്‍ സംസ്‌കരിച്ച് വിപണിയിലെത്തിക്കാന്‍ സാധിച്ചാല്‍ മാത്രമേ കര്‍ഷകന് ന്യായവില ലഭ്യമാകുകയുള്ളൂവെന്നും മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു.മണ്ണുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ് മനുഷ്യജീവിതമെന്നും മണ്ണില്‍ നിന്നും വന്ന മനുഷ്യന്‍ തിരികെ മടങ്ങേണ്ടതും മണ്ണിലേയ്ക്ക് തന്നെയാണെന്നും സമ്മേളനത്തില്‍ അധ്യക്ഷതവഹിച്ച രൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ അഭിപ്രായപ്പെട്ടു.  ക്രൈസ്തവര്‍ കാര്‍ഷികമേഖല കൈവിട്ടാല്‍ അത് ഏറ്റെടുക്കാന്‍ മറ്റാരും തയ്യാറാകാത്ത സ്ഥിതിവിശേഷമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.       ഓഖി ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സമ്മേളനം അനുശോചനം രേഖപ്പെടുത്തി.  ഒരു ദിവസത്തെ വരുമാനം ഓഖി ദുരന്തനിവാരണ നിധിയിലേയ്ക്ക് നല്‍കാന്‍ യോഗം തീരുമാനമെടുത്തു. കാര്‍ഷികമേഖലയുടെ സമഗ്രവികസനത്തിന് ഈടുറ്റ സംഭാവനകള്‍ നല്‍കിയ എം.സി.ഇല്‍ഡഫോണ്‍സിന്റെ നിര്യാണത്തില്‍ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി.രാവിലെ 10.00 ന് രജിസ്‌ടേഷനെത്തുടര്‍ന്ന് പ്രാര്‍ത്ഥനാശുശ്രൂഷയോടെ സമ്മേളനം ആരംഭിച്ചു.  രൂപതാ വികാരിജനറാള്‍ റവ.ഡോ.കുര്യന്‍ താമരശ്ശേരി സ്വാഗതം ആശംസിച്ചു. സീറോ മലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന് യോഗത്തില്‍ സ്വീകരണം നല്‍കി. സമ്മേളനത്തോടനുബ ന്ധിച്ച് മികച്ച യുവകര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ ശ്രീ.സോജന്‍ ജോര്‍ജ് തുണ്ടിയിലിനേയും ഗൂഗിളിന്റെ ‘ദ ഹാള്‍ ഓഫ് ഫെയിം’ അവാര്‍ഡ് ജേതാവായ ശ്രീ.ജുബിറ്റ് ജോണിനെയും ആദരിച്ചു.

തുടര്‍ന്ന് ‘കാര്‍ഷികകേരളം നേരിടുന്ന പ്രതിസന്ധികളും പരിഹാരമാര്‍ഗ്ഗങ്ങളും’ എന്ന വിഷയത്തെ ആസ്പദമാക്കി മലനാട് ഡവലപ്പ്‌മെന്റ് സൊസൈറ്റി ഡയറക്ടര്‍ ഫാ.തോമസ് മറ്റമുണ്ടയില്‍ ക്ലാസെടുത്തു.  വികാരി ജനറാള്‍ റവ.ഫാ.ജസ്റ്റിന്‍ പഴേപറമ്പില്‍, അഡ്വ.എബ്രാഹം മാത്യു പന്തിരുവേലില്‍, ശ്രീ.ജോര്‍ജുകുട്ടി അഗസ്തി, ശ്രീ.റെജി ജോസഫ്, ശ്രീ.ജോസ് തോമസ് വെട്ടത്ത് എന്നിവര്‍ സംസാരിച്ചു.