എരുമേലി : ദശാബ്ദങ്ങൾ പഴക്കമുളള ചന്ദനക്കുടാഘോഷത്തിന് 31 ന് ഞായറാഴ്ച  വൈ കിട്ട് എരുമേലി നൈനാർ ജുംഅ മസ്ജിദിൽ കൊടി ഉയരും. പത്തിന് രാത്രിയിലാണ് ചന്ദ നക്കുടം ആഘോഷങ്ങൾ. ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ നിർവ ഹിക്കും. ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴ-ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുളളലിന് മുസ്ലിം ജമാഅത്ത് പകരുന്ന ഐക്യദാർഡ്യമാണ് ചന്ദനക്കുടാഘോഷം.നൈനാർ മസ്ജിദിൽ നിന്നും പുറപ്പെടുന്ന ചന്ദനക്കുട ഘോഷയാത്രയെ ക്ഷേത്രത്തിൽ സ്വീകരിച്ച് കൊടിയിറക്കത്തോടെ ആഘോഷം പൂർണമാകുമ്പോൾ നേരം പുലരും. തുടർന്ന് ഉച്ചയോടെയാണ് പേട്ടതുളളൽ. ശബരിമലയിൽ പുലിപ്പാൽ തേടിപ്പോകുന്നതിന് മുമ്പ് എരുമേലിയിൽ നാശം വിതച്ചിരുന്ന മഹിഷി എന്ന ഭീകരരൂപിയെ അയ്യപ്പൻ വധി ച്ചെന്നാണ് ഐതീഹ്യം.

തിൻമക്ക് മേൽ നൻമ നേടിയ ഈ വിജയത്തിൽ അന്നാട്ടുകാർ നടത്തിയ ആഹ്ലാദനൃത്തമാ ണ് പിൽക്കാലത്ത് പേട്ടതുളളലായി മാറിയതെന്ന് വിശ്വസിക്കപ്പെടുന്നു. ചന്ദനക്കുടാഘോ ഷങ്ങൾക്ക് 31ന് വൈകിട്ട് മഗരിബ് നമസ്കാരത്തിന് ശേഷം 6.30 നാണ് കൊടിയുയരുക. ജമാഅത്ത് പ്രസിഡൻറ്റ് ഹാജി പി എ ഇർഷാദ് കൊടിയേറ്റ് നിർവഹിക്കും. നേർച്ചപ്പാറ യിലും നേർച്ചാറ, ചരള മസ്ജിദുകളിലും കൊടിയേറ്റ് നടക്കും.