ശബരിമലയില്‍ ആചാര ലംഘനം നടന്നതിന്റെ പേരില്‍ നട അടച്ച തന്ത്രിക്ക് വിശ്വാ സികളുടെ പേരില്‍ നന്ദി പറയുകയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. മന്നം ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരി ക്കുന്‌പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നട അടച്ചുവെന്ന വാര്‍ത്ത താന്‍ അറിഞ്ഞുവെന്നും തന്ത്രി കുടുംബത്തോടും പന്തളം കുടുംബത്തോടും നന്ദിയുണ്ടെ ന്നുമാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയത്.

സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരേ പുനപരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതില്‍ വിശ്വാസികള്‍ക്ക് അനുകൂലമായ വിധിയുണ്ടാകുമെന്ന് എന്‍ എസ്എസ് പ്രതീക്ഷിക്കുകയാണ്. ഇല്ലെങ്കില്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്ര സര്‍ക്കാ രിനോട് ആവശ്യപ്പെടുമെന്നും സുകുമാരന്‍നായര്‍ പറഞ്ഞു

LEAVE A REPLY