ഇ.ഡി.കെ ഡിവിഷനിലെ ജോമോൻ വലിയപടത്തിന്റെ കിടാരിയാണ് വന്യജീവിക ളുടെ ആക്രമണത്തിൽ ചത്തത്. തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കിടാവിനെ രാ വിലെ അഴിച്ചുവിടാൻ എത്തിയപ്പോഴാണ് ചത്ത നിലയിൽ കണ്ടത്. പശു കിടാരിയുടെ പകുതിഭാഗം ഭക്ഷിച്ച നിലയിലുമാണ്. കഴുത്തിലും ആഴത്തിലുള്ള മുറിവുണ്ട്.

പൂച്ചപ്പുലിയാകാമെന്നാണ് വനപാലകർ നൽകുന്ന സൂചന. ഏതാനും മാസങ്ങൾക്കു മു മ്പ് ജോമോന്റെ മറ്റൊരു പശുക്കിടാവിനെയും വന്യജീവി ആക്രമിച്ച് കൊന്നിരുന്നു. എ സ്റ്റേറ്റ് മേഖലയിലെ മറ്റൊരു   പ്രധാന വരുമാന മാർഗമാണ് പശു വളർത്തൽ. എസ്റ്റേറ്റി ൽ നിന്നുകിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ജീവിതം മുന്നോട്ട് നിക്കാൻ പാടുപെടു ന്ന തൊഴിലാളികൾക്ക് മറ്റൊരു വരുമാനമായിരുന്നു കന്നുകലി വളർത്തൽ.

അജ്ഞാതജീവിയുടെ ആക്രമണം പതിവായതോടെ ഇതും വഴിമുട്ടിയ അവസ്ഥയി ലാ ണ്. കഴിഞ്ഞ അഞ്ചുമാസത്തിനിടെ ഇ ഡി കെ, കൊമ്പുകുത്തി, ചെന്നാപ്പാറ, കടമാൻ കുളം തുടങ്ങിയ മേഖലകളിലായി വളർത്തുനായ്ക്കളും, പശുക്കൾ ഉൾപ്പെടെ ഇരുപ തോളം മൃഗങ്ങളെയാണ് വന്യജീവി ആക്രമിച്ച് കൊലപ്പെടുത്തിയത്. ഏതാനം മാസ ങ്ങൾക്ക് മുൻപ് ഇ ഡി കെ  രണ്ടാം ഡിവിഷനിൽ പശുക്കിടാവിനെ സമാനമായ രീതി യിൽ ചത്തനിലയിൽ കണ്ടെത്തിയതോടെ വനംവകുപ്പ് മേഖലയിൽ കൂട് സ്ഥാപിച്ചെ ങ്കിലും പുലിയെ പിടികൂടാനായില്ല.  പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനായി പ്ര ദേശത്ത് വിവിധ ഭാഗങ്ങളിൽ വനംവകുപ്പ് ക്യാമറ സ്ഥാപിച്ചെങ്കിലും ഇതിലും പുലിയു ടെ സാന്നിധ്യം ഉണ്ടായിരുന്നില്ല.