കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസും, ഗ്രാമപഞ്ചായത്തും സംസ്ഥാന സർക്കാരി ന്റെ ലഹരി വിരുദ്ധ മിഷൻ വിമുക്തിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി പേട്ടക്കവലയി ലെ MYCA ഫ്ളഡ്ലൈറ്റ് ഗ്രൗണ്ടിൽ ,MYCA വോളിക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പി ച്ച വോളിബോൾ ടൂർണമെന്റ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജെ.ബി.ബിനു ഉദ്ഘാടനം ചെയ്തു.

വാർഡ് അംഗം എം.എ.റിബിൻ ഷാ അദ്ധ്യക്ഷനായി.പഞ്ചായത്തംഗം സുബിൻ സലീം,MY CA സ്കൂൾ ഡയറക്ടർ അബ്ദുൾ റസാഖ്, സാഫ് കോ ഓർഡിനേറ്റർ റിയാസ് കാൾടെ ക്സ്,വോളിക്ലബ്ബ് ഭാരവാഹികളായ മാഹിൻ സാബിത്ത്,അനൂപ്,റിയാസ്എന്നിവർ പ്ര സംഗിച്ചു.തുടർന്ന് നടന്ന മത്സരത്തിൽ 8 ടീമുകൾ പങ്കെടുത്തു.ഫൈനലിൽ  ആനിത്തോട്ടം വോളി ക്ലബ്ബിനെ പരാജയപ്പെടുത്തി എരുമേലി സിക്സസ് വിജയികളായി.വിജയികൾ ക്ക് പഞ്ചായത്തംഗം എം.എ.റിബിൻ ഷാ ക്യാഷ് പ്രൈസും, ട്രോഫിയും വിതരണം ചെ യ്തു.