കാഞ്ഞിരപ്പള്ളി: ജില്ലാ പഞ്ചായത്തില്‍ നിന്നും 55 ലക്ഷം രൂപാ അനുവദിച്ച് കാഞ്ഞിരപ്പ ള്ളി പഞ്ചായത്ത് കോമ്പൗണ്ടില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച പകല്‍വീട് സമുച്ചയം സം സ്ഥാന സര്‍ക്കാരിന്‍റെ 1000 ദിന പൂര്‍ത്തീകരണ ആഘോഷങ്ങളുടെ ഭാഗമായി ബുധനാ ഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഉദ്ഘാടനം ചെയ്യും.കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് ഷക്കീല നസീറിന്‍റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം നിര്‍വഹിക്കും.
ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍,മുതിര്‍ന്ന പൗരന്മാരുടെ സംഘടനാ പ്രതിനിധികള്‍ കുടുംബശ്രീ ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.55 ലക്ഷം രൂപാ വകയി രുത്തി മൂന്ന് നിലകളിലായി നിര്‍മിച്ചിരിക്കുന്ന പകല്‍വീട് സമുച്ചയത്തില്‍ ഷട്ടര്‍ റൂമുക ള്‍, മിനി കോണ്‍ഫ്രന്‍സ് ഹാള്‍, മിനി ഓഡിറ്റോറിയം, ഓഫീസ് റൂമുകള്‍ തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്. പഞ്ചായത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും മുതിര്‍ന്ന പൗരന്മാരു ടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വിവിധ പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും സൗ കര്യ പ്രദമായ ഉപയോഗത്തിനും ഉപകരിക്കത്തകവിധം നിര്‍മാണം പൂര്‍ത്തീകരിച്ചിരി ക്കുന്ന പകല്‍വീട് സമുച്ചയം പ്രവര്‍ത്തനം ആരംഭിക്കുന്നതോടുകൂടി പഞ്ചായത്തിന് കൂടു തല്‍ സൗകര്യപ്രദമായ പ്രവര്‍ത്ത സാഹചര്യം ലഭ്യമാകുകയാണ്.