എരുമേലി : കാടിന് തീ പിടിച്ചാൽ ഇനി കുട്ടികൾ നോക്കി നിൽക്കരുതെന്ന് വനംവകുപ്പ്. മുതിർന്നവരെയും വനപാലകരെയും അറിയിക്കുന്നതിനൊപ്പം പ്രതിരോധ മാർഗങ്ങൾ ആവിഷ്ക്കരിക്കുകയും വേണം. മികച്ച പ്രവർത്തനം നടത്തുന്ന കുട്ടികൾക്ക് വനംവകു പ്പ് പാരിതോഷികം നൽകി പ്രോത്സാഹിപ്പിക്കും. ഇതിനുളള പദ്ധതി എരുമേലി ഫോറസ്റ്റ് റെയിഞ്ച് ഓഫിസ് പരിധിയിൽ തുടങ്ങി. സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശീലന ക്ലാസുകളും ശിൽപശാലയും ബോധവൽക്കരണ റാലികളും ആരംഭിച്ചു.

പ്രകൃതി സംശുദ്ധമായി നിലനിൽക്കേണ്ടത് വരും തലമുറയുടെ നിലനിൽപിന് വേണ്ടിയാ ണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുകയാണ് പദ്ധതിയുടെ പരമ പ്രധാനമായ ലക്ഷ്യം. ന്യു ജനറേഷനിൽ മണ്ണിനോടും പച്ചപ്പിനോടും ശുദ്ധവായുവിനോടും കുടിവെളള സമൃദ്ധിയോ ടും പ്രതിപത്തി വർധിപ്പിച്ചില്ലെങ്കിൽ ഭാവിയിൽ ഭൂമിയുടെ ആഗോള താപനത്തെ ചെറു ക്കാനാവില്ല. വയലേലകളും പറമ്പും പാടങ്ങളും കൃഷിയും നിറഞ്ഞ പഴയ മലയാള നാട് വീണ്ടെടുക്കാൻ വനംവകുപ്പ് വഴികാട്ടിയാവുകയാണ് പദ്ധതിയിലൂടെ.എരുമേലി കനകപ്പലം എംടിഎൽപി സ്കൂളിൽ പദ്ധതിയുടെ പ്രവർത്തനത്തിന് തുടക്ക മായി. വനം-വന്യജീവി വകുപ്പും പൊൻകുന്നം റെയിഞ്ചിൻറ്റെയും എരുമേലി ഫോറസ്റ്റ് റെയിഞ്ചിൻറ്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിൻറ്റെ സഹകരണത്തോടെ കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെ യും പങ്കെടുപ്പിച്ച് ബോധവൽക്കരണ ക്ലാസും റാലിയും നടന്നു. സ്കൂൾ മാനേജർ റവ. എം സി സ്കറിയ റാലി ഉദ്ഘാടനം ചെയ്തു. കാട്ടു തീ തടയാനും  വനത്തിലെ കാഴ്ചകൾ സംബന്ധിച്ച് കുറിപ്പുകളും വിവരണവും തയ്യാറാക്കാനുമായി കുട്ടികൾക്ക് കൈപ്പുസ്തകങ്ങൾ നൽകി.

പുസ്തക പ്രകാശനം ജില്ലാ ഫോറസ്റ്റ് മേധാവി ടി സി ത്യാഗരാജ് നിർവഹിച്ചു. റെയിഞ്ച് ഓഫിസർമാരായ കെ കെ സാബു, എം ടി ടോമി, ഡെപ്യൂട്ടി റെയിഞ്ച് ഓഫിസർ കെ വി രതീഷ്, ഹെഡ്മിസ്ട്രസ് റെയ്ച്ചലമ്മ തോമസ് തുടങ്ങിയവർ സംസാരിച്ചു. വനംവകു പ്പിലെ ജീവനക്കാരനും പരിസ്ഥിതി പ്രവർത്തകനുമായ മജീഷ്യൻ പ്രൊഫ. അലൻ ഷറുഡറിൻറ്റെ പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ മായാജാല പ്രകടനങ്ങളും നടന്നു. മികച്ച നിലയിൽ പുസ്തകം ഉപയോഗിച്ച് പ്രവർത്തനം നടത്തുന്ന കുട്ടികൾക്ക് വനംവകുപ്പ് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകുമെന്ന് ജില്ലാ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ ത്യാഗരാജൻ അറിയിച്ചു.