കാഞ്ഞിരപ്പള്ളി: ക്രിയാത്മകമായ സ്വപ്നങ്ങൾ ജീവിതത്തെക്കുറിച്ചുണ്ടാവണമെന്ന് കാ ഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ. ആനക്കല്ല് സെന്‍റ് ആന്‍റ ണീസ് പബ്ലിക് സ്കൂളിലെ എക്സലൻസിയ അവാർഡ് ഡേ ഉദ്ഘാടനം ചെയ്തു പ്രസം ഗിക്കുകയായിരുന്നു ബിഷപ്പ്. സ്വാർഥതയില്ലാത്ത, അപരനോട് കരുതലുള്ള അർഥപൂർ ണമായ സ്വപ്നങ്ങളായിരിക്കണം വിദ്യാർഥികൾക്കുണ്ടാകേണ്ടത്. ചക്രവാളസീമകളെ സ്പർശിക്കുന്ന സ്വപ്നം, പാർശ്വവത്കരിക്കപ്പെട്ടവരെയും അടിച്ചമർത്തപ്പെട്ടവരെയും മെച്ചപ്പെട്ട സാഹചര്യങ്ങളിലേയ്ക്ക് നയിക്കുന്ന സ്വപ്നം. ആ സ്വപ്നം യാർഥാർഥ്യമാ ക്കാൻ കഠിനാദ്ധ്വാനം ചെയ്യണം. അറിവിന്‍റെ, അക്ഷരവെളിച്ചത്തിന്‍റെ പിന്നിലുള്ള ധാർ മ്മികതയെ തിരിച്ചറിഞ്ഞുകൊണ്ട്, നമ്മുടെ ജീവിത സാന്നിധ്യമുള്ള പരിസരത്തെ പ്രഭാ പൂരിതമാക്കാൻ വിദ്യാർഥികൾക്ക് സാധിക്കണം.

ജാതി-മത-വർഗ-വർണ വ്യത്യാസങ്ങൾക്ക് അതീതമായ സമത്വത്തിന്‍റെയും സാഹോദ ര്യത്തിന്‍റെയും മതേതരത്വത്തിന്‍റെയും സംസ്കൃതിയാണ് ഭാരതത്തിന്‍റെ സന്പത്തെന്ന കാര്യം വിദ്യാർത്ഥികൾ മറക്കരുതെന്നും ബിഷപ്പ് പറഞ്ഞു.

മാനേജർ ഫാ. ഡാർവിൻ വാലുമണ്ണേലിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പ്രിൻസിപ്പൽ ഫാ. സണ്ണി കുരുവിള മണിയാക്കുപാറ, വൈസ് പ്രിൻസിപ്പൽ ഫാ. മനു കെ. മാത്യു, പി.റ്റി.എ. പ്രസിഡന്‍റ് അഡ്വ. സോണി തോമസ്, അധ്യാപകരായ നിഖില വി.പി, സുനിത മാത്യു എന്നിവർ പ്രസംഗിച്ചു. മിഷ്മ മറിയം രാജു, നിർമ്മൽ പയസ്, നിഖിത അരുണ്‍ ആലപ്പാട്ട്, മെൽറ്റ ലിസ് റോയി എന്നിവർ മറുപടി പ്രസംഗം നടത്തി. സമ്മേളനത്തിൽ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾ ക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു.