കോരുത്തോട് സെന്റ് ജോർജ്‌ പബ്ലിക് സ്ക്കൂളിൽ ആധുനിക സൗകര്യങ്ങളോടുകൂടി പു തിയതായി നിർമ്മിച്ച ഓഡിയോ വിഷ്യൽ റൂമിന്റെ കൂദാശ കർമ്മവും ഉദ്ഘാടനവും കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ മാത്യു അറയ്ക്കൽ നിർവ്വഹിച്ചു. സ്കൂളിൽ പു തിയതായി ആരംഭിച്ച സ്മാർട്ട് ക്ലാസ്സ് സംവിധാനത്തിന്റെ സ്വിച്ച് ഓൺ കർമ്മവും മാർ മാത്യു അറയ്ക്കൽ നിർവഹിച്ചു. ഉദ്ഘാട വേളയിൽ ഈ കഴിഞ്ഞ സി.ബി.എസ്.ഇ പ രീക്ഷയിൽ അഞ്ഞൂറിൽ നാനൂറ്റി തൊണ്ണൂറ് മാർക്ക് നേടിയ കുമാരി സോനാ ജോസഫിനെ അഭിനന്ദിച്ചു.

കോരുത്തോട് ഗ്രാമത്തിൽ ഒരു ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ അത്യാവശമാണെന്നു മനസ്സി ലാക്കിയ മാർ മാത്യു അറയ്ക്കൽ അന്ന് വികാരിയായിരുന്ന ഫാദർ ജോർജ്ജ് നെല്ലിക്കലു മായി സംസാരിച്ച് സ്ക്കൂൾ നിർമ്മാണത്തിന് നേതൃത്വം നൽകുകയും ചെയ്തതായി അദ്ദേ ഹം കൂട്ടിച്ചേർത്തു. അതോടൊപ്പം കോരുത്തോട് ഗ്രാമത്തിന്റെ വികസനത്തിനു വേണ്ടി സഭ സജീവമായി ഇടപെട്ടിട്ടുണ്ടെന്നും അതിന് നേതൃത്വം വഹിക്കാനായതിൽ തനിക്ക് സ ന്തോഷം ഉണ്ടെന്നും മാത്യു അറയ്ക്കൽ പറഞ്ഞു. ഹാളിന്റെ നിർമ്മാണ പ്രവർത്തനങ്ങ ൾക്ക് നേതൃത്വം നൽകിയ എഞ്ചിനിയർ ബിജു എബ്രഹാമിനെ ചടങ്ങിൽ ആദരിച്ചു. ഉ ദ്ഘാടന സമ്മേളനത്തിൽ സ്ക്കൂൾ മാനേജർ ഫാദർ ജോസ് മംഗലത്തിൽ അധ്യക്ഷത വഹി ച്ചു.

പ്രിൻസിപ്പൽ ഫാദർ തോമസ് കണ്ടപ്ലാക്കൽ, പി.ടി.എ പ്രസിഡന്റ് ജോജോ പാമ്പാടത്ത്, ഫാദർ ജോസഫ് പുൽത്തടിയേൽ എന്നിവർ സംസാരിച്ചു. സന്തോഷ സൂചകമായി മധുര പലഹാര വിതരണവും നടന്നു.