ശബരിമല തീർത്ഥാടകരുടെ സൗകര്യാർത്ഥം ഒരു ഗ്രീൻഫീൽഡ് എയർപോർട്ട് സ്ഥാപിക്കു ന്നതിന് തത്വത്തിൽ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി ചെറുവള്ളി എസ്റ്റേറ്റിനെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.നിർദ്ദിഷ്ട വിമാനത്താവളത്തി ന്റെ ടെക്നോ ഇക്കണോമിക്ക് ഫീസിബിലിറ്റി പഠനവും പരിസ്ഥിതി ആഘാത പഠനവും നടത്തുന്നതിന് ചുമതലപ്പെടുത്തിയ M/s ലൂയിസ് ബർഗ്ഗർ കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റ ഡ് പ്രാരംഭ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

അന്തിമ റിപ്പോർട്ട് ലഭ്യമാകുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുന്നതാണെന്നും കെ.എസ്.ഐ.ഡി.സിയുമായി ഒപ്പുവെച്ച ധാരണാപത്രപ്രകാരം പദ്ധതിക്കാവശ്യമായ അംഗീകാരം, അനുമതി എന്നിവയും ലഭ്യമാക്കേണ്ടത് കൺസൾട്ടന്റ് ആണെന്നും മുഖ്യ മന്ത്രി പറഞ്ഞു .

LEAVE A REPLY