കാഞ്ഞിരപ്പള്ളി:ക്രിസ്മസിനെ വരവേല്‍ക്കാനൊരുങ്ങുകയാണ് നാട്.ഇഷ്ട ഭക്ഷണസാധനങ്ങള്‍ ത്യജിക്കുന്നതിനൊപ്പം വിശുദ്ധിയോടെ ആഗതനാകുന്ന രക്ഷകനെ വരവേല്‍ക്കാന്‍ ആത്മീയമായും ശാരീരികമായും ഒരുങ്ങുകയാ ണ് നോമ്പാചരണം വഴി ക്രൈസ്തവര്‍. ത്യജിക്കുന്ന ഭക്ഷണം വിശപ്പകറ്റാന്‍ മറ്റുള്ളവര്‍ക്ക് പങ്കുവെയ്ക്കുകയെന്നതും നോമ്പാചരണത്തിന്റെ ഭാഗമാ ണ്. ചെറിയനോമ്പെന്ന് അറിയപ്പെടുന്ന നാലാഴ്ചക്കാലത്ത് ആരാധനാക്രമ ത്തിലെ ആഗമനകാലത്ത് ദേവാലയങ്ങളില്‍ വിവിധ ശുശ്രൂഷകളും നടക്കും.

ക്രിസ്മസും പുതുവര്‍ഷവും ലക്ഷ്യമിട്ട് വിപണിയും ഒരുങ്ങി. മുളകൊണ്ട് ഉണ്ടാക്കി വര്‍ ണക്കടലാസ് ഒട്ടിച്ച് വിളക്ക് വെക്കുന്ന നക്ഷത്രക്കാലം വഴിമാറിയതോടെ റെഡിമെയ്ഡ് നക്ഷത്രങ്ങളാല്‍ കടകളിലും വഴിയോരങ്ങളിലു മായി വിപണി ഉണര്‍ന്നു.80 രൂപ മുതല്‍ 400 രൂപ വരെയുള്ള നക്ഷത്രങ്ങള്‍ വിപണിയിലുണ്ട്.അഞ്ച് ഇതളുകള്‍ മുതല്‍ 15 ഇതളു കള്‍ വരെയുള്ള നക്ഷ ത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.പേപ്പര്‍,പ്ലാസ്റ്റിക് നിര്‍മിതങ്ങളായ നക്ഷ ത്രങ്ങള്‍ ക്കാണ് ആവശ്യക്കാര്‍ ഏറെയും. വിവിധ നിറങ്ങളിലും രൂപവ്യത്യാസങ്ങളിലു ള്ള എല്‍.ഇ.ഡി. നക്ഷത്രങ്ങളും വിപണിയിലുണ്ട്.

നൂറ് രൂപ മുതല്‍ 500 രൂപ വരെയാണ് ഇവയുടെ വില. മരത്തിന്റെ ചില്ലകള്‍ അലങ്ക രിച്ച് ട്രീ ഒരുക്കിയിരുന്ന കാലവും കഴിഞ്ഞതോടെ റെഡിമെയ്ഡ് ക്രിസ്മസ് ട്രീക്കും ആവ ശ്യക്കാര്‍ ഏറെയാണ്.വലുപ്പമനുസരിച്ച് 850 രൂപ മുതല്‍ 4000 രൂപ വരെയുള്ള ട്രീകളും വിപണിയിലുണ്ട്. ക്രിസ്മസ് ഇല്യുമിനേഷന്‍ ബള്‍ബുകള്‍ക്ക് 80 രൂപ മുതലാണ് വില.

ഒരുകാലത്ത് സന്ദേശങ്ങള്‍ കൈമാറുന്നതിനുള്ള പ്രധാന മാര്‍ഗമായി ഉപയോഗിച്ചിരുന്ന ക്രിസ്മസ് സന്ദേശ കാര്‍ഡുകള്‍ക്ക് ആവശ്യക്കാരില്ല. സ്മാര്‍ട്ട് ഫോണുകളും ഫ്രീ ഇന്റര്‍ നെറ്റ് സേവനങ്ങളും കളം നിറഞ്ഞതോടെ ആശംസകള്‍ ഡിജിറ്റല്‍ രൂപത്തിലായതോടെ യാണ് കാര്‍ഡുകള്‍ വിസ്മൃതിയിലായത്. വളരെ ചുരുക്കം ആളുകള്‍ മാത്രമാണ് കാര്‍ ഡുകള്‍ വാങ്ങുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. ആവശ്യക്കാരില്ലാത്തതിനാല്‍ പുതിയ മോഡലിലുള്ള കാര്‍ഡുകള്‍ വ്യാപാരികള്‍ വിപണിയിലെത്തിക്കുന്നില്ല.