മണിമല പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടിയ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി. ചങ്ങനാശേരി താലൂക്കിലെ സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ കങ്ങഴ ഇടയ പ്പാറ കലാലയത്തില്‍ എന്‍. പ്രകാശ് (52) ആണ് മരിച്ചത്. മൂന്നാനിയിലെ തടയണയ്ക്ക് സമീപത്ത് നിന്നാണ് മൃതദേഹം കിട്ടിയത്. തിങ്കളാഴ്ച രാവിലെയാണ് പ്രകാശ് ആറ്റില്‍ ചാടിയത്. ബാഗും ചെരുപ്പും പാലത്തിന് സമീപം വച്ചതിനുശേഷമാണ് ഇയാള്‍ ആറ്റി ലേക്ക് ചാടിയത്.

ബാഗില്‍ നിന്നും കിട്ടിയ ഐഡി കാര്‍ഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. വീട്ടി ല്‍ നിന്നും ഓഫീസിലേക്ക് രാവിലെ ഇറങ്ങിയാളാണ് പാലത്തില്‍ നിന്നും ചാടിയതെ ന്ന് പോലീസ് പറഞ്ഞു. ഇയാളുടെ വീട്ടിലോ ഓഫീസിലോ പ്രശ്‌നങ്ങളൊന്നുമില്ലെന്നും പോലീസ് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.