കാഞ്ഞിരപ്പള്ളി: ഡി.വൈ.എഫ്.ഐ. നോര്‍ത്ത് മേഖല കമ്മിറ്റി മൂന്ന് സര്‍ക്കാര്‍ സ്‌കൂ ളുകളിലെ വിദ്യാര്‍ഥികള്‍ക്കായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ആനക്കല്ല് ഗവ. എല്‍.പി.സ്‌കൂള്‍, തമ്പലക്കാട് ഗവ. എല്‍.പി. സ്‌കൂള്‍, കപ്പാട് ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് പഠനോപകാരണം വിതരണം ചെയ്തത്.  ഡി. വൈ.എഫ്.ഐ.  സംസ്ഥാന സെക്രട്ടേറിയറ്റംഗം ജെയ്ക് സി. തോമസ് ഉദ്ഘാടനം ചെ യ്തു.ബ്ലോക്ക് സെക്രട്ടറി അജാസ് റഷീദ് ബ്ലോക്ക് പ്രസിഡന്റ് ബി.ആര്‍ അന്‍ഷാദ്, ജില്ലാ കമ്മിറ്റിയംഗം എം.എ. റിബിന്‍ഷാ, സി.പി.എം. ഏരിയ കമ്മിറ്റിയംഗം വി.എന്‍. രാജേ ഷ്, മേഖല സെക്രട്ടറി പി.എന്‍. നിഷാദ്, പ്രസിഡന്റ് വിഷ്ണു പ്രസാദ് തുടങ്ങിയവര്‍ പ ങ്കെടുത്തു.