പ്രായപൂർത്തിയാകാത്ത പെൺമക്കളെയും ഭാര്യയേയും മർദ്ദിച്ച കേസിൽ യുവാവ് റിമാന്റിൽ. കാഞ്ഞിരപ്പള്ളി പാറക്കടവ് കൊട്ടാരപറമ്പിൽ സിറാജ് എന്ന സിനാജ് (37) ആണ് റിമാന്റിലായത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന ഇയാൾ പതിവായി ഭാര്യയേയും മക്കളെയും ദേഹോപദ്രവം ഏൽപ്പിക്കുനന്ന ഭാര്യയുടെ പരാതിയിലാണ് സിനാജിനെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു റിമാന്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപദ്രവിച്ച സംഭവത്തിൽ ജുവൈനൽ ജസ്റ്റിസ് ആക്ടു പ്രകാരവും ഭാര്യയെ ദേഹോപദ്രവം ഏൽപ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.

LEAVE A REPLY