കാഞ്ഞിരപ്പള്ളി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാ ന്‍ ശ്രമിച്ച യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പാലമ്പ്ര പട്ടിമറ്റം സ്വദേശി  തന്‍സിം,പൂതക്കുഴി സ്വദേശിമാഹീന്‍ എന്നിവരെയാണ് പോലീ സ് പിടികൂടിയത്. അനാഥാലത്തില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടികളെയാണ് ഇവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. നാളുകളായി ഇവര്‍ അനാഥാലയത്തി നുള്ളില്‍ കടന്ന് പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

അനാഥലയത്തിനുള്ളില്‍ ഇവരെ കണ്ടതിനെ തുടര്‍ന്ന് വാര്‍ഡന്‍ പോലീ സില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെ യ്തത്.പെണ്‍കുട്ടികളെ വൈദ്യപരിശോധനയക്ക് വിധേയരാക്കി. ശരീരി കമായി പീഡിപ്പിക്കപ്പെട്ടില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞതായി പോ ലീസ് അറിയിച്ചു. കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.