കാഞ്ഞിരപ്പള്ളി: വർഗീയ ഫാഷിസവും രാഷ്ട്രീയ ഫാസിസവും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് കെ.പി.സി.സി സെക്രട്ടറി പി.ഏ.സലീം അഭിപ്രായപ്പെട്ടു. വർ ഗീയതയ്ക്കും അക്രമത്തിനുമെതിരെ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭി മുഖ്യത്തിൽ പുതക്കുഴിയിൽ നടത്തിയ പ്രതിരോധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായി രുന്നു അദ്ദേഹം.കേന്ദ്രത്തിൽ ബി.ജെ.പി ജനങ്ങളെ ജാതീയമായി അടിച്ചമർത്തുമ്പോൾ കേരളത്തിൽ സി.പി.എം രാഷ്ട്രീയമായി അമർച്ച ചെയ്യുന്നു.

ഇതിനെതിരെ പ്രതിരോധം തീർക്കുകയെന്ന വലിയ ഉത്തരവാദിത്യമാണ് യുവജനങ്ങ ൾ ഏറ്റെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.പ്രസിഡന്റ് നായിഫ് ഫൈസിയുടെ അദ്ധ്യക്ഷതയിൽ  ഡി.സി.സി ജനറൽ സെക്രട്ടറി പി.എ. ഷെമീർ മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി  ജനറൽ സെക്രട്ടറി റോണി.കെ.ബേബി ജന്മദിന സന്ദേശം നൽകി.

യൂത്ത് കോൺഗ്രസ്സ് പാർലമെന്റ് സെക്രട്ടറി രഞ്ജു തോമസ്,കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ സിബു ദേവസ്യ ,മാത്യു കുളങ്ങര,സുനിൽ സീബ്ലു,റസിലി തേനം മാക്കൽ ,പി.എ .താജു,അബ്ദുൾ ഫത്താഹ്,കെ.എസ്.യു.ജില്ലാ സെക്രട്ടറി കെ.എൻ. നൈസാം, കെ.എസ്.ഷിനാസ്, എം.കെ.ഷെമീർ,നിബു ഷൗക്കത്ത്,ഷെഫീക്ക് ഇബ്രാഹിം , അൽഫാസ് റഷീദ്,സുനിൽ ഉപ്പൂട്ടിൽ,ലിന്റു ജോസഫ്,പി.എസ് ഹാഷിം,അബീസ്.ടി .ഇസ്മായിൽ,ഡെന്നീസ് ഇടത്തിനകം,നെൽസൺ ജോസഫ്,അനീഷ് കൊല്ലിയിൽ,ശരത്ത് ശിവൻകുട്ടി, ഷാജി തുണ്ടിയിൽ,ഗ്രാമ പഞ്ചായത്തംഗം നുബിൻ അൻഫൽ,പി.എം .അജു,റിയാസ് കളരിക്കൽ,ടിഹാന ബഷീർ,ഫൈസൽ എം.കാസിം എന്നിവർ പ്രസം ഗിച്ചു.

നേരത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടൗണിൽ പതാക ഉയർത്തി.ക്വിറ്റ് ഇന്ത്യാ സമരത്തിന് നേതൃത്വം കൊടുത്ത സമര സേനാനികളുടെ ഛായാചിത്രത്തിൽ പുഷ്പാ ർച്ചനയും നടത്തി.