വനത്തിലെ കൂൺ പാകം ചെയ്തു കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ:എരുമേലി സ്വദേശികളായ നാല് പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എരുമേലി : വനത്തിലെ കൂൺ പാകം ചെയ്തു കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥ യിലായ നാല് പേരെ അർദ്ധ രാത്രിയിൽ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോ ളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തിര ചികിത്സ ലഭിച്ചതിനെ തുടർന്ന് ഇവർ ആരോഗ്യം വീണ്ടെടുത്ത് തുടങ്ങിയെന്ന് ഡോക്ടർമാർ അറിയിച്ചു.വെള്ളി യാഴ്ച രാത്രിയിൽ എരുമേലിയിലാണ് സംഭവം. കനകപ്പലം ശ്രീനിപുരം നാല് സെന്റ് കോളനി പോട്ടയിൽ വീട്ടിൽ വിജയൻ മകൻ വൈശാഖ് (23) പോട്ടയിൽ രാജന്റെ മകൻ ജിനു രാജ് (24), ഏരുമേലി വാഴക്കാല ചുണ്ടില്ലാമറ്റം സുനിത (45) മകൻ വിനീത് കുമാർ (24) എന്നിവരാണ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്.

സുനിത മൂന്നാം വാർഡിലും, മറ്റുള്ളവരെ രണ്ടാം വാർഡിലും പ്രവേശിപ്പിച്ചിട്ടുണ്ട്. എരുമേലിക്കടുത്ത് കനകപ്പലം – കരിമ്പിൻതോട് വനത്തിലെ കൂൺ പറിച്ചു വെള്ളി യാഴ്ച വൈകിട്ട് പാകം ചെയ്തു കഴിച്ചതിനെ തുടർന്ന് ശാരീരിക അസ്വാസ്ഥ്യം ഗുരു തരമാവുകയായിരുന്നു. അയൽവാസികൾ ആണ് ഇവരെ ആശുപത്രിയിൽ എത്തിച്ച ത്. ആദ്യം എരുമേലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ ലഭ്യമായില്ലെന്ന് പറയുന്നു. തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രാഥമി ക ചികിത്സക്ക് ശേഷം കോട്ടയത്ത്‌ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരു ന്നു.

ഇവർ കഴിച്ചത് വിഷം ഉള്ള കൂൺ ആയിരുന്നെന്നു സംശയം ഉണ്ട്. അതേസമയം കൂൺ പാകം ചെയ്ത് കഴിച്ച മറ്റ് ചിലർക്ക് രോഗലക്ഷണങ്ങൾ പ്രകടമായിട്ടില്ല. കൂണുകളിൽ വിഷം ഉള്ളവ ഉണ്ടായിരിക്കാമെന്നാണ് സംശയം.