കാഞ്ഞിരപ്പള്ളി: ചോറ്റി മഹാദേവക്ഷേത്രത്തില്‍ പുതുതായി പണികഴിപ്പിച്ച അംഗഗോ പുരത്തിന്റെ കുംഭാഭിഷേകം ഞായറാഴ്ച നടത്തി. ക്ഷേത്രം തന്ത്രി താഴ്മണ്‍മഠം കണ്ഠര ര് മോഹനരര് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഗജരാജന്‍ ചാന്നാനിക്കാട് വിജയസുന്ദര്‍ അംഗഗോപുരത്തിന്റെ വാതില്‍ തള്ളിത്തുറന്ന് ഉദ്ഘാടനം ചെയ്തു.

രാവിലെ ചോറ്റിക്കവലയില്‍ ഗജരാജനെ സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ഘോഷയാത്ര നടത്തിയിരുന്നു. മേഖലയില്‍ ആദ്യമായി നടന്ന അംഗഗോപുര കുംഭാഭിഷേകത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.അന്‍പത് ലക്ഷം രൂപ ചെലവഴിച്ചാണ് ഗോപുരത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കേരളീയ വാസ്തുശൈലിയില്‍ ശില്പി ചെങ്ങന്നൂര്‍ സദാശിവന്‍ ആശാരിയുടെയും കവലയൂര്‍ ജി. സുനില്‍ ബാബുവി ന്റെയും നേതൃത്വത്തിലായിരുന്നു നിര്‍മാണം.

അംഗഗോപുരം സ്ഥാപിക്കുന്നതിന് മുന്‍പ് ക്ഷേത്രത്തില്‍ കൊടിമരം, ബലിക്കല്ല്, മണ്ഡ പം,ശ്രീകോവില്‍ എന്നിവ നിര്‍മിച്ചിരുന്നു. ദേവന്റെ തൃപ്പാദമായി കണക്കാക്കുന്ന ഗോപുരപ്പടി തൊട്ട് വണങ്ങിയാണ് ദര്‍ശനത്തിനായി ഭക്തര്‍ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുന്നത്. വൈകീട്ട് തന്ത്രി താഴ്മണ്‍മഠം കണ്ഠരര് മോഹനരര് ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി.

LEAVE A REPLY