കാഞ്ഞിരപ്പള്ളി: കര്‍ഷകര്‍ നിലനില്‍പ്പിനായി സംഘടിച്ചു പ്രവര്‍ത്തിക്കണമെന്നും വി ഘടിച്ചു നില്‍ക്കുന്നതാണ് നമ്മുടെ പരാജയമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ അഭിപ്രായപ്പെട്ടു. രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ അറയ്ക്കല്‍. കര്‍ഷകന് രാഷ്ട്രീയം വേണം. കൃഷിചെയ്ത് ജീവിക്കാനുള്ള രാഷ്ട്രീയം. ഈ രാഷ്ട്രീയം അടിമത്വമാകരുത്. തെരഞ്ഞെടുപ്പുകളില്‍ ആരു ജയിക്കണമെന്ന് കര്‍ഷകര്‍ തീരുമാനി ക്കുന്ന കാലമുണ്ടാകണം. ഇന്നത്തെ കൃഷിരീതികളിലും മാറ്റമുണ്ടാകണം.

കാലാവസ്ഥ മാറുന്നു, കമ്പോളം ആഗോളമായി. നമ്മുടെ ചെറിയ  ലോകത്തിരുന്നുമാത്രം കര്‍ഷകനിനി ചിന്തിക്കരുത്. ലോകത്തിന്റെ അതിര്‍ത്തികള്‍ വരെയും പോകണം. മത്സ രക്ഷമത കൂടണം. യന്ത്രവല്‍കൃത ആധുനിക കൃഷിരീതികള്‍ക്കേ ഇനി പിടിച്ചു നില്‍ക്കാ നാവൂ. കോര്‍പ്പറേറ്റുകള്‍ കൃഷിയിലേയ്ക്ക് കടന്നുവരുമ്പോള്‍ ചെറുകിട കര്‍ഷകര്‍ പ്ര തിസന്ധിയിലാകും. ഈയവസരത്തില്‍ ഒളിച്ചോടുകയല്ല, സംഘടിച്ച്, സംഘങ്ങള്‍ രൂപീ കരിച്ച്, ശക്തിനേടി, മത്സരിച്ച് വിപണി കീഴടക്കുകയാണ് വേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു.

രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ റവ.ഡോ.കുര്യന്‍ താമരശ്ശേരി സ്വാഗതം ആശംസിച്ചു. പാസ്റ്ററല്‍ കൗ ണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. രൂപതയിലെ, ഹൈറേഞ്ചിലെയും ലോറേഞ്ചിലെയും തെക്കന്‍ മിഷനി ലെയും ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്ന ഭൂപ്രശ്‌നങ്ങളും കാര്‍ഷിക പ്രതി സന്ധികളും സമ്മേളനത്തില്‍  മുഖ്യ ചര്‍ച്ചാവിഷയമായിരുന്നു. ഹൈറേഞ്ച് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, ഇന്‍ഫാം സംസ്ഥാന ജോയിന്റ് ഡയറക്ടര്‍ ഫാ.തോമസ് മറ്റമുണ്ടയില്‍ എന്നിവര്‍ വിഷയാവതരണം നടത്തി.

ഹൈറേഞ്ചിലെ കര്‍ഷകപ്രക്ഷോഭങ്ങള്‍ക്ക് കഴിഞ്ഞ 12 വര്‍ഷക്കാലമായി നേതൃത്വം നല്‍ കിയ ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കലിനെ മാര്‍ മാത്യു അറയ്ക്കലും മാര്‍ ജോസ് പു ളിക്കലും ചേര്‍ന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. വികാരിജനറാള്‍മാരായ  ഫാ. ജസ്റ്റിന്‍ പഴേപറമ്പില്‍, ഫാ.ജോര്‍ജ് ആലുങ്കല്‍, പ്രൊക്യുറേറ്റര്‍ ഫാ.മാര്‍ട്ടിന്‍ വെള്ളിയാംകുളം, അഡ്വ.എബ്രാഹം മാത്യു പന്തിരുവേലി, വിവിധ കമ്മീഷനുകളുടെ ചെയര്‍മാന്‍മാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.