കാഞ്ഞിരപ്പള്ളി: മുവാറ്റുപുഴ സ്വദേശികൾ സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി,ഡ്രൈവ റെയും,യാത്രക്കാരെയും ഉപദ്രവിക്കുകയും, ഡ്രൈവറുടെ മാല പൊട്ടിച്ചെടുക്കുകയും ചെയ്ത സംഘം പോലീസ് പിടിയിലായി.കാഞ്ഞിരപ്പള്ളി കണ്ടത്തിൽ വീട്ടിൽ രാകേഷ്, നാച്ചി കോളനി ആലയ്ക്കൽ അനിൽ എന്നിവരാണ് കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയിലായത്.

ഇന്നലെ രാത്രി കാഞ്ഞിരപ്പള്ളി ഇരുപത്താറാം മൈലിലാണ് സംഭവം.ബൈക്കിലെത്തിയ സംഘം കാർ തടഞ്ഞു നിർത്തി, യാത്രക്കാരെ ഉപദ്രവിക്കുകയും, ഡ്രൈവറുടെ മാലയുടെ ഒരു ഭാഗം പൊട്ടിച്ചെടുക്കുകയും ചെയ്ത ശേഷം കടന്നു കളയുകയായിരുന്നു.പിടിച്ചു പ റിച്ച മാലയുടെ ഭാഗം പോലീസ് കണ്ടെടുത്തു.കാഞ്ഞിരപ്പള്ളി എസ്.ഐ അൻസിൽ, സി വിൽ പോലീസ് ഓഫീസർമാരായ ജോസഫ് ആൻറണി, ജോൺസൺ എന്നിവർ ചേർന്നാ ണ് പ്രതികളെ പിടികൂടിയത്.