വ്യാഴാഴ്ച്ച രാത്രി അര്‍ദ്ധരാത്രിയോടെയാണ് മുണ്ടക്കയം പാര്‍ത്ഥസാരഥി ക്ഷേത്രവളപ്പി ല്‍ പാര്‍ക്ക് ചെയ്തിരുന്ന ബി.ജെ.പി പ്രവര്‍ത്തകന്റെ ഉടമസ്ഥതയിലുള്ള ഇയോണ്‍ കാ റും യമഹ റേ സ്‌കൂട്ടറും ഒരു സംഘം അക്രമികള്‍ കത്തിച്ചത്.സംഘ പരിവാര്‍ പ്രവര്‍ ത്തകനായ കൊച്ചുമോന്റെതാണ് അഗ്‌നിക്കിരയായ വാഹനം.

വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു ,സംഭവത്തിന് പിന്നില്‍ സി.പി എം. പ്രവ ര്‍ത്തകരാണെന്ന് ബി.ജെ.പി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ ബി മധു ആരോ പിച്ചു. എന്നാല്‍ ഇതിന് ശബരിമല സംഭവുമായി ബന്ധമില്ലന്നാണു പോലീസ് പറയു ന്നത്…മുണ്ടക്കയത് വാഹനം തീ കത്തിയതുമായി ബന്ധപ്പെട്ടു ബിജെപി കേന്ദ്രങ്ങൾ സിപിഎം നു എതിരായി ഉയർത്തുന്ന ആരോപണം അടിസ്ഥാന രഹിത മെന്നു സിപിഎം ലോക്കൽ സെക്രട്ടറി CV അനിൽകുമാർ പ്രസ്താവനയിൽ അറിയിച്ചു.സൗഹൃദത്തോടെ രാഷ്ട്രീയം കൈകാര്യം ചെയുന്ന മുണ്ടക്കയത്തിന്റെ സമാധാനം തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് തീകത്തിക്കൽ. വാഹന ഉടമയുടെ സഹോദരൻ dyfi യുടെ യൂണിറ്റ് പ്രെസി ഡന്റുമാണ് പ്രകോപനങ്ങളിൽ കുടുങ്ങാതെ എല്ലാവരും സംയമനം പാലിക്കണമെന്ന് പ്രസ്താവനയിൽ ലോക്കൽ സെക്രട്ടറി ആവശ്യപ്പെട്ടു

LEAVE A REPLY