കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തിയ പണിമുടക്ക് പോലീസ് ഇട പെട്ട് പൊളിച്ചടക്കി. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ ഓടുന്ന സ്വകാര്യ ബസ് ജീവനക്കാര്‍ ഇന്ന് വൈകിട്ട് 3 മുതല്‍ 6 വരെ പണിമുടക്ക് പ്രഖ്യാപിച്ച് പെട്ടന്ന് സർവ്വിസ് നിർത്തിവയ്ക്കുകയായിരുന്നു. കാളകെട്ടിയില്‍ സ്വകാര്യ ബസ് ജീവനക്കാരെ വിദ്യാര്‍ ഥികളുടെ നേതൃത്വത്തില്‍ തടഞ്ഞ് നിറുത്തി മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചാണ് സമരം നട ത്തിയത്.തുടര്‍ന്ന് ഒന്നര മണിക്കൂറോളം ബസുകള്‍ ഓടിയില്ല. എസ്.എഫ്.ഐയുടെ നേതൃത്വത്തി ല്‍ വിദ്യാര്‍ഥികല്‍ ഇതിനിടെ സമരവുമായി സ്റ്റാന്‍ഡിലെത്തി .ഇതോടെ സ്റ്റാഡില്‍ നിന്നും മാറ്റി പാര്‍ക്ക് ചെയ്തിരുന്ന ബസുകൾ പോലീസിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്ത് സര്‍ വ്വീസ് നടത്തുകയായിരുന്നു.ഈരാറ്റുപേട്ട ഭാഗത്തേക്ക് പേകേണ്ട യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് പോലീസ് ബസുകള്‍ പിടിച്ചെടുത്ത് സര്‍വ്വീസ് നടത്തിച്ചത്. സമരം പ്രഖ്യാപിച്ച് മുങ്ങിയ മറ്റ് ബസ് ജീവനക്കാരെക്കൂടി കണ്ടെത്താനുള്ള നീക്കത്തിലാണ് പോലീസ്. ഇവർക്കെതിരെ നടപടിയുണ്ടാകുമെന്ന് കാഞ്ഞിരപ്പള്ളി സിഐ ഷാജു eജാസ് അറിയിച്ചു.

പോലീസിന്റെ നീക്കത്തെ ഹർഷാരവത്തോടെയാണ് വിദ്യാർത്ഥികൾ സ്വാഗതം ചെയ്ത ത്.സമരംമുന്‍കൂട്ടി പ്രഖ്യാപിക്കാതിരുന്നതിനാല്‍ വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ വരെയും സ്‌കൂള്‍ വിട്ടെത്തിയ വിദ്യാര്‍ഥികളെയും വലച്ചു. വിദ്യാര്‍ഥികളെ ബസ് എടു ക്കുന്നതിന് തൊട്ടുമുന്‍പ് മാത്രമാണ് ബസില്‍ കയറ്റുന്നതെന്ന് എസ്.എഫ്.ഐ ഭാരവാ ഹികള്‍ പറഞ്ഞു.