കാഞ്ഞിരപ്പള്ളി: ഗ്രാന്‍ഡ് പേരന്റ്‌സ് ദിനാഘോഷത്തോടനുബന്ധിച്ച് കാ ഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്‌കൂള്‍ എല്‍.പി. വിഭാഗത്തിന്റെ നേതൃത്വ ത്തില്‍ മുതിര്‍ന്ന തലമുറയെ ഇളം തലമുറ ആദരിച്ചു. സ്‌കൂള്‍ ഓഡിറ്റോറി യത്തില്‍ മാനേജര്‍ ഫാ ജോസഫ് ഇടശ്ശേരിയുടെ അദ്ധ്യക്ഷ തയില്‍ കൂടിയ അനുമോദനയോഗം തങ്കമണി ഗവണ്‍മെന്റ് യു.പി.സ്‌കൂള്‍ അദ്ധ്യാപകയാ യിരുന്ന മേരിക്കുട്ടി കുര്യന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ സാല്‍വിന്‍ അഗസ്റ്റിന്‍ എസ്.ജെ., വൈസ് പ്രിന്‍സിപ്പാള്‍ ഫാ അഗസ്റ്റിന്‍ പീടികമല എസ്.ജെ., യു.പി. കോര്‍ഡിനേറ്റര്‍ ഫാ ആന്റു സേവ്യര്‍ എസ്.ജെ. എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

എല്‍.പി. വിഭാഗം അസിസ്റ്റന്റ് ലീഡര്‍ എബി പി. മുട്ടം സ്വാഗതവും എല്‍.പി. വിഭാഗം സ്‌കൂള്‍ ലീഡര്‍ ആദില നവാസ് കൃതജ്ഞതയും അര്‍പ്പിച്ചു. രക്ഷിതാക്കള്‍ക്ക് കുട്ടികള്‍ സ്വയം തയ്യാറാക്കിയ കാര്‍ഡുകള്‍ നല്‍കുകയും വിവിധ കലാപരിപാടികള്‍ അവതരിപ്പി ക്കുകയും ചെയ്തു.

ഗ്രാന്‍ഡ് പേരന്റ്‌സ് അവരുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയും വിവിധ പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. യോഗത്തിനെത്തിയവരില്‍ വച്ച് ഏറ്റവും മുതിര്‍ന്ന മുത്തച്ഛനെയും മുത്തശ്ശിയെയും പ്രത്യേകം ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.