കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള നിരീക്ഷണത്തിന്റെ ഭാഗമായി പോലീസ് കൂടുതൽ മേഖലകളിൽ ഡ്രോണുകൾ ഉപയോഗിക്കുന്നു. ഉൾനാടൻ മേഖലകളിൽ ഉൾപ്പെടെ ഇങ്ങനെ നിരീക്ഷണം നടത്തുവാനാണ് പോലീസിന്റെ തീരുമാനം.

പലയിടങ്ങളിലും ആളുകള്‍ കൂട്ടംകൂടുന്നതായും യുവാക്കള്‍ കളികള്‍ക്കായി ഒത്തുചേരു ന്നതായും സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.ഒപ്പം വാഹന പരിശോധന കൂടുതൽ കർശന മാക്കുവാനും പോലീസ് തീരുമാനിച്ചു. അത്യാവശ്യങ്ങൾക്ക് വേണ്ടിയല്ലാതെ പുറത്തിറ  ങ്ങുകയും നിയന്ത്രണം ലംഘിച്ച് കൂട്ടം കൂടുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുവാനും വാഹനങ്ങൾ പിടിച്ചെടുക്കുവാനുമാണ് പോലീസിന്റെ തീരുമാനം.