കാഞ്ഞിരപ്പള്ളി:ലോക ഭിന്ന ശേഷി ദിനാചരണങ്ങളോടാനുബന്ധിച്ച് കൈകോര്‍ക്കാം ഒന്നാ കാം എന്ന ഐക്യരാഷ്ട സഭയുടെ സന്ദേസം നല്‍കി കൊണ്ട് കാഞ്ഞിരപ്പള്ളി ബിആര്‍സിയുടെ നേതൃത്വത്തില്‍  നടത്തിയ വിളംബര റാലി പൊന്‍കുന്നം എസ്‌ഐ സന്തോഷ് കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.കുന്നും ഭാഗം ജനറല്‍ ആശുപത്രി പടിക്കലേക്ക് നടന്ന റാലിയില്‍ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍,അധ്യാപകര്‍, ജനപ്രതിനിധി കള്‍,സന്നദ്ധസംഘടന ഭാരവാഹികള്‍ബിആര്‍സി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.ബിആര്‍സി റിസോഴ്‌സ് ടീച്ചര്‍ ശാന്തമ്മ എം.കെ. വിഷയാവതരണവും ഫാ. സാല്‍വിന്‍ അഗസ്റ്റിന്‍ അനുഗ്രഹ പ്രഭാക്ഷണവും നിര്‍വഹിച്ചു. ചിറക്കടവ് പഞ്ചായത്ത് മെംബര്‍മാ രായ ബിന്ദു സന്തോഷ്, മോഹന്‍ കുമാര്‍, എഇഒ രാജമ്മ ടി.കെ., മുഹമ്മദ് ഫൈസല്‍, അബ്ദുള്‍ നാസര്‍ വി.എം., സിജിന്‍ എ.പി എന്നിവര്‍ പ്രസംഗിച്ചു.

LEAVE A REPLY