കാഞ്ഞിരപ്പള്ളി:കാന്‍സര്‍ രോഗികള്‍ക്കു വേണ്ടി മുടി മുറിച്ചുനല്‍കി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും നന്മയു ടെ മാതൃകയായി. സര്‍ഗക്ഷേത്ര കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തിലാണ് ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ 26 വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്ക ളും പൂര്‍വ വിദ്യാര്‍ഥികളും ഉള്‍പ്പെടെ മുപ്പതോളം പേര്‍ കാന്‍സര്‍ രോഗികള്‍ക്കു വിഗ്ഗ് നിര്‍മിക്കാന്‍ മുടി നല്‍കിയത്. 
കാന്‍സര്‍ രോഗികളുടെ സംരക്ഷണത്തെ സംബന്ധിച്ചു നിഷ ജോസ് കെ.മാണി നയിച്ച ബോധവല്‍ക്കരണ ക്ലാസില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് ഇവര്‍ സമൂഹത്തിനു മാതൃകയായത്. പരിപാടികള്‍ക്കു മാനേജര്‍ ഫാ.ഡൊമിനിക് കാഞ്ഞിരത്തിനാല്‍, പ്രിന്‍സിപ്പല്‍ ഫാ.സണ്ണി കുരുവിള മണിയാക്കുപാറ, വൈസ് പ്രിന്‍സിപ്പല്‍ ഫാ.മനു കെ.മാത്യു, സ്റ്റാഫ് സെക്രട്ടറി വിന്‍സെന്റ് മാത്യു എന്നിവര്‍ നേതൃത്വംനല്‍കി. അടുത്ത ഘട്ടത്തില്‍ സന്നദ്ധത അറിയിച്ചുകൊണ്ടു നൂറിലധികം കുട്ടികള്‍ മുന്നോട്ടു വന്നിട്ടുണ്ടെ ന്നും സ്‌കൂള്‍ കോഓര്‍ഡിനേറ്റര്‍ അറിയിച്ചു.