കാഞ്ഞിരപ്പള്ളി:ദൈവവചനത്തിലും വിശുദ്ധ കൂദാശകളിലും അധിഷ്ഠിത മായ നവീകരണം ലക്ഷ്യമാക്കി നടത്തുന്ന ഏഴാമത് കാഞ്ഞിരപ്പള്ളി രൂപത ബൈബിള്‍ കണ്‍വന്‍ഷന് ഇന്ന് തുടക്കമാകും.സെന്റ് ഡൊമിനിക്സ് ക ത്തീ്ഡ്രല്‍ അങ്കണത്തില്‍ വൈകുന്നേരം നാലു മുതല്‍ രാത്രി 9.30 വരെയാണ് കണ്‍വന്‍ഷന്‍.അട്ടപ്പാടി സെഹിയോന്‍ റിട്രീറ്റ് സെന്ററിലെ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ. സാംസണ്‍ മണ്ണൂര്‍ എന്നിവര്‍ വചനപ്രഘോഷണ ശു ശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ആത്മവിശുദ്ധീകരണത്തിലൂടെ ജീവിതസാ ക്ഷ്യത്തിലേയ്ക്ക് എന്നതാണ് കണ്‍വന്‍ഷന്‍ വിഷയം.

ഇന്ന് വൈകുന്നേരം നാലിന് ഗാനശുശ്രൂഷയ്ക്കും ജപമാലയ്ക്കും ശേഷം 4.30 ന് മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന. കാഞ്ഞിരപ്പള്ളി ഫൊറോനയിലെ എല്ലാ വൈദികരും സഹകാര്‍മികരായിരിക്കും. ആറിന് സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തും. വികാരി ജനറാള്‍മാര്‍, ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ.സാംസണ്‍ മണ്ണൂര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മാര്‍ മാത്യു അറയ്ക്കല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വചനപ്രഘോഷണം.

കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ വൈകുന്നേരം നാലിന് ജപമാലയും ആറുമുതല്‍ മുതല്‍ വ ചനപ്രഘോഷണവും നടക്കും. കണ്‍വന്‍ഷന്‍ ദിനങ്ങളില്‍ വൈകുന്നേരം 4.30 ന് സീറോ മലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാ ണിയപ്പുരയ്ക്കല്‍, പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, ചങ്ങനാശേ രി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍,കാഞ്ഞിരപ്പള്ളി രൂപത സഹാ യ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് വചനസന്ദേ ശം നല്‍കും. മുണ്ടക്കയം, റാന്നി, പത്തനംതിട്ട, എരുമേലി, പൊന്‍കുന്നം ഫൊറോനക ളിലെ വൈദികര്‍ സഹകാര്‍മികരായിരിക്കും.

രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍,സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍,വി കാരി ജനറാള്‍മാരായ ഫാ.ജസ്റ്റിന്‍ പഴേപറമ്പില്‍,ഫാ. കുര്യന്‍ താമരശ്ശേരി,ഫാ. ജോര്‍ജ് ആലുങ്കല്‍,ഫൊറോനാ വികാരിമാര്‍,വിവിധ ഡിപ്പാര്‍ട്ടുമെന്റ് ഡയറക്ടര്‍മാര്‍ എന്നിവ രുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് നടക്കുന്നത്.

പാര്‍ക്കിംഗ് ക്രമീകരണം

കാഞ്ഞിരപ്പള്ളി: രൂപത ബൈബിള്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് വിപുലമായ പാര്‍ക്കിം ഗ് ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈരാറ്റുപേട്ട, ആനക്കല്‍ ഭാഗത്തുനി ന്നും വരുന്ന വാഹനങ്ങള്‍ പഴയപള്ളിയുടെ സമീപമുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വാഹന ങ്ങള്‍ പാര്‍ക്ക് ചെയ്യണം. പൊന്‍കുന്നം, മണിമല ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ എകെ ജെഎം സ്‌കൂള്‍ ഗ്രൗണ്ടിലും കടമപ്പുഴ ആശുപത്രി പാര്‍ക്കിഗ് ഏരിയായിലും പാര്‍ക്കു ചെയ്യണം. വലിയ വാഹനങ്ങള്‍ സെന്റ് ഡൊമിന്ക്സ് സ്‌കൂള്‍ ഗ്രൗണ്ടിലും വൈദികരു ടെ വാഹനങ്ങള്‍ മഹാജൂബിലി പാരിഷ് ഹാള്‍ മുറ്റത്തും പാര്‍ക്ക് ചെയ്യണം. തമ്പലക്കാട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ക്ക് തമ്പലക്കാട് റോഡിന്റെ ഒരുവശത്തു മാത്രവും മുണ്ടക്കയം, എരുമേലി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് സെന്റ് ഡൊമിനിക്‌സ് സ്‌കൂള്‍ ഗ്രൗണ്ടിലും, പുല്‍പ്പേല്‍ ടെക്സ്റ്റൈല്‍സ് പാര്‍ക്കിംഗ് ഏരിയായിലും പാര്‍ക്ക് ചെ യ്യാവുന്നതാണ്.

കണ്‍വന്‍ഷനു ശേഷം വിവിധ സ്ഥലങ്ങളിലേക്കു ബസ് സൗകര്യം

കാഞ്ഞിരപ്പള്ളി:രൂപത ബൈബിള്‍ കണ്‍വന്‍ഷനുശേഷം വിവിധ സ്ഥലങ്ങളിലേക്കു ബസ് സൗകര്യം സംഘാടകര്‍ ക്രമീകരിച്ചിട്ടുണ്ട്.കാഞ്ഞിരപ്പള്ളി-വഞ്ചിമല-മഞ്ചക്കുഴി,കാഞ്ഞി രപ്പള്ളി – പൊന്‍കുന്നം – ഇളങ്ങുളം – പൈക, കാഞ്ഞിരപ്പള്ളി – കൂരാലി – ആനിക്കാട് – ചെങ്ങളം, കാഞ്ഞിരപ്പള്ളി – കൊടുങ്ങൂര്‍, കാഞ്ഞിരപ്പള്ളി – പൊന്‍കുന്നം – തച്ചപ്പുഴ – നെയ്യാട്ടുശേരി – പള്ളിക്കത്തോട്, കാഞ്ഞിരപ്പള്ളി – അഞ്ചിലിപ്പ – വിഴിക്കത്തോട് – ചേനപ്പാടി, കാഞ്ഞിരപ്പള്ളി- കരിക്കാട്ടൂര്‍- മണിമല, കാഞ്ഞിരപ്പള്ളി- ചിറക്കടവ്-പഴയിടം-മണിമല, കാഞ്ഞിരപ്പള്ളി- പൊന്‍കുന്നം- തെക്കേത്തുക്കവല- ഇളങ്ങോയി- ചാമംപതാല്‍, കാഞ്ഞിരപ്പള്ളി-എരുമേലി- മുക്കൂട്ടുതറ-ഉമ്മിക്കുപ്പ, ഏയ്ഞ്ചല്‍വാലി, കാഞ്ഞിരപ്പള്ളി-മുണ്ടക്കയം- കോരുത്തോട്, കാഞ്ഞിരപ്പള്ളി- പാറത്തോട്- പാലപ്ര, കാഞ്ഞിരപ്പള്ളി-ആനക്കല്ല്- പിണ്ണാക്കനാട് റൂട്ടുകളില്‍ യാത്രാ സൗകര്യം ഉണ്ടായിരിക്കും.