എരുമേലി: ഏയ്ഞ്ചല്‍വാലി പാലം സഞ്ചാര യോഗ്യമാക്കാന്‍ 75 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി പൊതുമരാമത്ത് വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചു. പാലത്തിനോട് ചേര്‍ന്ന ഇരു കരകളിലും ഒലിച്ചു പോയ അപ്രോച്ച് റോഡുകള്‍ നിര്‍മ്മിക്കുന്നതിനായാണ് എസ്റ്റിമേറ്റ് തയ്യാറാക്കി യത്. ശബരിമല തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന പാതയാണിത്.
ശബരിമല തീര്‍ഥാടനകാലം ആരംഭിക്കാന്‍ രണ്ടര മാസം ബാക്കിനില്‍ക്കേ തകര്‍ന്ന റോഡുകള്‍ നിര്‍മ്മിച്ച് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടു കാരുടെ ആവശ്യം. പാലത്തിന്റെ ഇരു കരകളിലുമുള്ള സമീപന റോഡു കള്‍ തകര്‍ന്നതോടെ വാഹനയാത്ര പൂര്‍ണമായും നിലച്ചു. തെങ്ങിന്‍ തടി കള്‍ പാലത്തില്‍ ബന്ധിപ്പിച്ചാണ് നാട്ടുകാര്‍ സഞ്ചരിക്കുന്നത്.