കാഞ്ഞിരപ്പള്ളി: മതമൗലികവാദികൾ വിദ്യാർത്ഥികളികളിൽ വർഗ്ഗീയവിദ്വേഷം കുത്തിവെച്ച് വഴിതെറ്റിക്കുവാൻ ശ്രമം നടത്തുന്നതായി ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് പറഞ്ഞു.

ബാലസംഘം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ വേനൽ തുമ്പികൾ 2018 ഏരിയാ പരിശീലന ക്യാമ്പ് വിഴിക്കിത്തോട്ടിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ ജെ തോമസ്.
കാശ്മീരിൽ ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വൻ ജനകീയ പ്രക്ഷോഭം നാടാകെ ഉയരുകയാണ്. കേന്ദ്രത്തിലെ ബി ജെ പി ഭരണത്തിൽ ന്യൂനപക്ഷങ്ങൾക്കും കുട്ടികൾക്കും രക്ഷയില്ലാത്ത അവസ്ഥയാണ്. വിവിധ മേഖലകളിൽ വർഗ്ഗീയവിദ്വേഷം കുത്തിവെയ്ക്കുവാൻ ബി ജെ പിയുടെ നേതാക്കൾ മൽസരിക്കുകയാണ്.ശാസ്ത്ര നേട്ടങ്ങളെ പിന്നോട്ടടിപ്പിക്കാൻ ബി ജെ പി ശ്രമം തുടരുകയാണ്.കെ ജെ തോമസ് പറഞ്ഞു.
കുട്ടികൾ ഇവർക്ക് ലഭിക്കുന്ന അറിവുകൾ സത്യസൻ ധമായി ജീവിക്കാനുള്ള അവസരമായി മാറ്റണം. ശാസ്ത്രത്തിലെ സത്യങ്ങളും ജനങ്ങൾ മനസിലാക്കുകയും വേണമെന്നും കെ ജെ തോമസ് പാഞ്ഞു.
ഉൽഘാടന ചടങ്ങിൽ പിന്നണി ഗായിക കുമാരിനിയാ പ ത്വാല മുഖ്യപ്രഭാഷണം നടത്തി. കൃഷ്ണപ്രിയ അധ്യക്ഷയായി. പി എൻ പ്രഭാകരൻ, അഡ്വ: പിഷാനവാസ്, ജില്ലാ പഞ്ചായത്ത് അംഗം കെ രാജേഷ്, റജീനാ  റഫീക്ക് കെ എൻ ദാമോദരൻ വി.സജിൻ വട്ടപ്പള്ളി അമൽ അലക്സ്, അലൻ കെ.ജോർജ്, ടി പി മൻമഥൻ, എൻ.സോമനാഥൻ എന്നിവർ സംസാരിച്ചു. ക്യാമ്പ് ഏപ്രിൽ 22 ന് സമാപിക്കും.