കാഞ്ഞിരപ്പള്ളി: പഞ്ചായത്തില്‍ അവധിയെടുത്ത് വിദേശത്ത് പോ യെന്ന ആരോപണത്തെത്തുടര്‍ന്ന് വിശദീകരണവുമായി വാര്‍ഡംഗം ഷീലാ തോമസ്. ആരോഗ്യ പ്രശനങ്ങളെ തുടര്‍ന്നാണ് അവധിയില്‍ പ്രവേശിച്ചതെന്ന് ഷീലാ തോമസ് കാഞ്ഞിരപ്പ ള്ളി റിപ്പോര്‍ട്ടേഴ്‌സി നോട് അറിയിച്ചു. വര്‍ഷങ്ങളായി അനുഭവി ച്ചു കൊണ്ടിരിക്കുന്ന തലവേദനയുടെ ചികിത്സക്കായിട്ടാണ് വിദേ ശത്തേക്ക് പോയത്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നടക്കുന്ന ആരോപണം തെറ്റാണ്. 
2017-18 വര്‍ഷത്തെ വാര്‍ഡിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായു ള്ള പദ്ധതികള്‍ക്കായി അനുമതി ലഭിച്ചിട്ടുള്ളതാണെന്നും ഷീലാ തോമസ് അറിയിച്ചു. ഉപതിരഞ്ഞെടുപ്പും ജി.എസ്.ടി പ്രശ്നവു മാണ് വാര്‍ഡിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസമെ ടുക്കന്‍ കാരണം. വ്യക്തി വിരോധം തീര്‍ക്കാനാണ് തനിക്കെതിരെ വ്യാജപ്രചരണം നടത്തിയതെന്നും വാര്‍ഡിലെ വികസന പ്രവര്‍ത്ത നങ്ങള്‍ക്ക് ഇത് മൂലം യാതൊരു തടസവും ഉണ്ടാകില്ലെന്ന് വാര്‍ഡം ഗം അറിയിച്ചു. ഇതേ സമയം മറ്റ് വാര്‍ഡുകളിലും യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ല. നിര്‍മ്മാണ പ്രവര്‍നങ്ങള്‍ നടന്നതായി തെളിയിച്ചാല്‍ വാര്‍ഡംഗ സ്ഥാനം രാജി വെക്കാന്‍ സന്നദ്ധയാണെന്നും ഷീലാ തോമസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

വാര്‍ഡിലെ മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ചതാണെന്നും ഇത് പഞ്ചായത്തില്‍ നിന്നും ആര്‍ക്കും മനസിലാക്കാവുന്നതാണെന്നും വാര്‍ഡംഗം അറിയിച്ചു. അവധിയനുവധിച്ച ജൂലൈ 15ലെ കമ്മറ്റി തീരുമാന പ്രകാരം വാര്‍ഡിലെ ചുമതല തെട്ടടുത്ത വാര്‍ഡംഗമായ വിദ്യാ രജോഷിനെ ഏല്‍പ്പിച്ചിട്ടുള്ളതാണെന്നും ഷീലാ തോമസ് പറയുന്നു. അടുത്ത മാസം അവസാനത്തോടെ ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തുമെന്നും ഷിലാ തോമസ് കാഞ്ഞിരപ്പള്ളി റിപ്പോര്‍ട്ടേഴ്‌സിനോട് പറഞ്ഞു.