കേസെടുക്കാന്‍ നിര്‍ദേശിച്ച വനിതാകമ്മിഷനെതിരെ പി.സി.ജോര്‍ജ് രംഗത്തെത്തി. ക മ്മിഷന്‍ നോട്ടീസ് അയച്ചാല്‍ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകും. തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മിഷനാകിലല്ലോയെന്നും പിസി ജോര്‍ജ് കോട്ടയത്ത് പറഞ്ഞു.

നേരത്തെകൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവ നകള്‍ നടത്തിയ പി.സി.ജോര്‍ജ് എം.എല്‍.എയ്ക്കെതിരെ വനിത കമ്മിഷന്‍ കേസെടു ക്കാൻ നിർദേശം നൽകിയിരുന്നു.  എം.എല്‍.എയുടെ മൊഴി രേഖപ്പെടുത്താനായി സ്പീക്കറുടെ അനുമതി  തേടുമെന്നും സൂചനകൾ ഉണ്ടായിരുന്നു.

ചാനല്‍ ചര്‍ച്ചകളിലും  വാര്‍ത്താസമ്മേളനങ്ങളിലും നടിക്കെതിരെ  പി.സി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തിന് പരുക്കേല്‍പിക്കുന്നതാണെന്ന നിയമോപദേ ശത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ നീക്കം.