aunchi-stripഹയർ സെക്കണ്ടറി വിഭാഗം കഥകളി സംഗീതത്തിലും ഹൈസ്കൂൾ വിഭാഗം കഥകളി സംഗീതത്തിലുമാണ് ജേഷ്ഠാനുജൻമാർ വിജയികളായത്.സഹോദരങ്ങളായ വിമലും അമലുമാണ് വിജയിച്ചത്.തുടർച്ചയായി മൂന്നാം വർഷമാണ് വിമൽ സാഗർ വിജയിയാ കുന്നത്. st-josephഇത്തിത്താനം എച്ച്.എസ്.എസ് സ്കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും.വിമൽ പ്ലസ് ടു വിദ്യാർത്ഥിയും അമൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയുമാണ്. അധ്യാപകരായ വിദ്യാ സാഗറിന്റെയും ശ്രീജ വി.എസിന്റെയും മക്കളാണിവർ.

പാരമ്പര്യമായി കഥകളിയെ സ്നേഹിക്കുന്ന ഇവരാണ് മക്കളുടെ വഴികാട്ടി. കലാമണ്ഡലം ബാലചന്ദ്രന്റെ ശിക്ഷ്യരാണ് ഇരുവരും.akjjjjjjm