ചേനപ്പാടി: 70 വർഷത്തിലേറെ ചേനപ്പാടിയിൽ വ്യാപാരം ചെയ്ത ആദ്യകാല വ്യാപാരിയും ക്ഷേത്രങ്ങളുടെ പുരോഗതിക്ക് യത്നിക്കുകയും ചെയ്ത കുന്നത്തൂർ കെ.പി.കരുണാക രൻപിള്ളയെ ചേനപ്പാടിയിലെ വിവിധ ക്ഷേത്ര ഭാരവാഹികൾ വ്യാഴാഴ്ച വീട്ടിൽ എത്തി ആദരിച്ചു. 95 വയസുള്ള കരുണാകരൻപിള്ളയെയും ഭാര്യ അമ്മിണിയമ്മയെയും പൊ ന്നാട അണിയിച്ചു. വെണ്ണിക്കുളത്തു നിന്ന് ചേനപ്പാടിയിൽ കുടിയേറിയ കുന്നത്തൂർ കുടുംബാംഗമായ ഇദ്ദേഹം 2018-ൽ പക്ഷാഘാതം വന്നതിനെ തുടർന്ന് വീട്ടിൽ വിശ്രമജീവി തത്തിലാണ്.

ആദ്യ കാലത്ത് 30 കിലോമീറ്ററിൽ അധികം അകലെ ഉള്ള വെണ്ണിക്കുളത്തു നിന്നും തലച്ചുമടായി പച്ചക്കറി കൊണ്ടുവരികയും, ഈ നാട്ടിൽ സുലഭമായിരുന്ന വസ്തുക്കൾ വാങ്ങി വെണ്ണിക്കുളം ചന്തയിൽ വിൽപ്പന നടത്തുകയും ചെയ്തിരുന്നു. 1965-66 കാലത്ത് രാജ്യം വലിയ ഭക്ഷ്യ ക്ഷാമം നേരിട്ട സമയത്ത് ചേനപ്പാടി പ്രദേശത്തുള്ള നാനാ ജാതി മതങ്ങളി ലും പെട്ട സാധാരണക്കാരായ കുടുംബങ്ങൾക്ക് ഏക ആശ്രയം ആയിരുന്നു കരുണാകരൻ പിള്ള ചേട്ടന്റെ കട. പാവപ്പെട്ടവർക്ക് സൗജന്യമായ ഭക്ഷ്യവസ്തുക്കൾ നൽകി. തന്റെ ജീവിതം മുഴുവൻ സമൂഹത്തിനു വേണ്ടി പ്രവർത്തിച്ച ഒരു കർമ്മയോഗി ആണ് കരുണാകരൻ പിള്ളയെന്ന് ആദരവേകിയവർ പറഞ്ഞു.
പ്രദേശത്തുള്ള എല്ലാ ക്ഷേത്രങ്ങളുടെയും വികസനത്തിന് സഹായിക്കുകയും ഭാരവാഹികൾക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. ഇപ്പോൾ മക്കളായ ഗോപാലകൃഷ്ണ പി ള്ളയും മധുവും ആണ് വ്യാപാര സ്ഥാപനം നടത്തുന്നത്. ചേനപ്പാടി ധർമ്മ ശാസ്താ ക്ഷേത്രം, പൂതക്കുഴി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കണ്ണമ്പള്ളി ഭഗവതി ക്ഷേത്രം, ഇടയാറ്റു കാവ് ക്ഷേത്രം, കുറ്റിക്കാട്ടുകാവ് ദേവീ ക്ഷേത്രം, കിഴക്കേക്കര ഭഗവതി ക്ഷേത്രം, മഹാലക്ഷ്മി കാണിക്കമണ്ഡപം എന്നീ ക്ഷേത്രങ്ങളെ പ്രതിനിധീകരിച്ച് ഭാരവാഹികൾ പങ്കെടുത്തു. ബാബു ശിവൻകുട്ടി, എം.എസ്.ഷാജി, സുരേഷ് അമ്പഴത്തിനാൽ, പി.പി.വിജയകുമാർ, വിജയകുമാർ നാഗമറ്റത്തിൽ, മോഹനൻ മരുതനാൽ, വിജേഷ് കൊച്ചുപറമ്പിൽ, സിന്ധു അരവിന്ദാക്ഷൻ, ജയകൃഷ്ണൻ കുറ്റിക്കാട്ട്, ജയൻ ആർ.നായർ എന്നിവർ നേതൃത്വം നൽകി. ജയൻ ആർ.നായർ ആദരവ് അർപ്പിച്ചു സംസാരിച്ചു.

+ There are no comments
Add yours